ബാബുവിനെതിരായ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസ് പിന്‍മാറിയതെന്തിന്?

എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ക്കോഴ ആരോപണം അന്വേഷിക്കുന്നതില്‍ നിന്നും എഡിജിപി ജേക്കബ് തോമസ് പിന്‍മാറിയത് എന്തിന്? ബാബുവിന്റെ കീഴില്‍ തുറമുഖവകുപ്പില്‍ ജോലി ചെയ്തതു മാത്രമാണോ കാരണം? അല്ല.കെ .ബാബുവിനെതിരെ സത്യസന്ധമായ അന്വേഷണം നടത്താന്‍ തനിക്ക് കഴിയില്ലെന്ന് ജേക്കബ് തോമസ് വിന്‍സെന്റ് എം പോളിനെ അറിയിച്ചതായാണ് സൂചനകള്‍. വിന്‍സന്റ് എം പോള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാറില്ല.
ജേക്കബ് തോമസും അങ്ങനെ തന്നെയാണ്. എന്നാല്‍ ബാബുവിനെതിരെ അന്വേഷണം പ്രഖ്യാപിച്ചയുടനെ എറണാകുളത്തുകാരനായ ഒരു എംഎല്‍എ ജേക്കബ് തോമസിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബാബുവിനെ കുറിച്ചോ ബാര്‍ക്കോഴയെ കുറിച്ചോ അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നാണ് സൂചന. എന്നാല്‍ എംഎല്‍എയും മന്ത്രിയും തമ്മിലുള്ള അടുത്ത ബന്ധം കാരണം ജേക്കബ് തോമസിന് അപകടം മനസിലായി. ജേക്കബ് തോമസിന് ബാര്‍കോഴ തലവേദനയായി മാറിയിരിക്കുകയാണ്. ബിജു രമേശിന്റെ മൊഴി മാത്രമാണ് ജേക്കബ് തോമസിന് മുമ്പിലുള്ളത്.
മറ്റൊരു ബാര്‍ ഉടമയും കെ എം മാണിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. കെ. ബാബുവിനെതിരെയും മൊഴി നല്‍കാന്‍ ആരും തയാറാവുന്നില്ലെന്ന് കരുതുന്നു. വിന്‍സെന്റ് എം പോളും തലവേദനയിലാണ്. അഴിമതിക്കാരെ കൊണ്ട് വഴി നടക്കാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. അഴിമതി തടയാന്‍ ആര്‍ക്കും കഴിയില്ല. അഴിമതിക്കാര്‍ നാടിന് നാണക്കേടാണെന്ന് വരെ വിന്‍സെന്റ് എം പോള്‍ പറഞ്ഞ് വച്ചു. രാഷ്ട്രീയക്കാരെ ഇങ്ങനെയൊക്കെ പറയാമോ എന്നത് മറ്റൊരു കാര്യം. കെ. ബാബുവിനെതിരെ അന്വേഷണം നടത്താന്‍ ഉമ്മന്‍ചാണ്ടി സമ്മതിക്കുകയില്ല കാരണം രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നത് കെ. ബാബുവിനെയല്ല. ബെന്നി ബഹനാനെയാണ്.ബാര്‍ക്കോഴയില്‍ ഇടനിലക്കാരനായത് എറണാകുളത്തുകാരനായ എംഎല്‍എയാണെന്നാണ് രമേശിന്റെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha