ജനസമ്പര്‍ക്കം പൊളിക്കാന്‍ സെക്രട്ടേറിയേറ്റില്‍ ഉദ്യോഗസ്ഥതല ഗൂഡാലോചന തുടങ്ങി, സിപിഎമ്മും ജനസമ്പര്‍ക്കം തുടങ്ങാന്‍ ആലോചനയിടുന്നതായി സൂചന

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുനരാംഭിച്ച ജനസമ്പര്‍ക്ക പരിപാടി പൊളിക്കണമെന്ന് ആലോചിക്കാന്‍ സിപിഎം സംഘടനാതലത്തില്‍ ചര്‍ച്ച തുടങ്ങി. അതിനിടെ സിപിഎം തന്നെ ജനസമ്പര്‍ക്കം തുടങ്ങാനും ആലോചനയുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പഞ്ചായത്ത് തലത്തില്‍ ജനസമ്പര്‍ക്കം ആരംഭിക്കാനാണ് ആലോചന. ജനസമ്പര്‍ക്കത്തെ തുരങ്കംവയ്ക്കാന്‍ സര്‍വ്വീസ് സംഘടനാ നേതാക്കളുടെ യോഗമാണ് സിപിഎം വിളിച്ചിരിക്കുന്നത്. അരുവിക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കം നടത്തുന്നതെന്നാണ് സിപിഎം അനുമാനിക്കുന്നത്. സര്‍ക്കാരിന്റെ ഇമേജ് മോശമായ വേളയിലാണ് ജനസമ്പര്‍ക്കവുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയത്.
ഇതിന് പിന്നില്‍ അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യമുണ്ട്. ഉദ്യോഗസ്ഥര്‍ വിച്ചാരിച്ചാല്‍ ജനസമ്പര്‍ക്കം അട്ടിമറിക്കാമെന്നാണ് സിപിഎം മുന്‍കാല അനുഭവങ്ങളില്‍ നിന്നും മനസിലാക്കുന്നത്. സര്‍ക്കാരിലെ സ്‌പെഷ്യല്‍ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ രഹസ്യയോഗമാണ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ ഉദ്ദേശിക്കുന്നത്. എകെജി സെന്ററിലായിരിക്കും യോഗം നടത്തുക. സിപിഎമ്മിന്റെ ശക്തമായ അനുഭാവികളെയായിരിക്കും യോഗത്തിലേക്ക് ക്ഷണിക്കും.
പഞ്ചായത്ത് തലത്തില്‍ നടക്കുന്ന ജനസമ്പര്‍ക്കം സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. പഞ്ചായത്തിന്റെ പ്രവര്‍ത്തനം സിപിഎം അനുഭാവികളില്‍ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. സിപിഎം അനുഭാവികള്‍ക്ക് പഞ്ചായത്ത് വാരിക്കോരി നല്‍കും. സിപിഎമ്മിന് വോട്ടു ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്ക് ആവശ്യനുസരണം ഗുണഫലങ്ങള്‍ നല്‍കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്.ചുരുക്കത്തില്‍ സെക്രട്ടറിയേറ്റിലെ സഖാക്കന്മാരെ ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചില്ലെങ്കില്‍ ജനസമ്പര്‍ക്കം ചീത്തപേരുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha