ജേക്കബ് തോമസിനെ നാടുകടത്തുന്നു, ജയിലിലേക്ക്

വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു പൊക്കി ജയിലിലേക്കയക്കുന്നു. ജയിലാണ് അദ്ദേഹത്തിന് പറ്റിയ ഇടമെന്ന് തീരുമാനിച്ചത് മറ്റാരുമല്ല, മന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ്. മന്ത്രി കെ ബാബുവിനെതിരായ ബാര്‍ക്കോഴ കേസില്‍ അന്വേഷണം നടത്താന്‍ വിസമ്മതിച്ചതാണ് കാരണം. തുറമുഖ മേധാവിയായിരുന്ന താന്‍ വകുപ്പു മന്ത്രിയെ കുറിച്ച് അന്വേഷിച്ചാല്‍ ശരിയാവില്ല എന്നായിരുന്നു ജേക്കബ് തോമസിന്റെ നിലപാട്.
ടി.പി സെന്‍കുമാര്‍ ജയില്‍ മേധാവി സ്ഥാനത്ത് നിന്നും സംസ്ഥാന പോലീസ് മേധാവിയായി മാറുന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജയിലിലേക്കയക്കുന്നത്. കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് ജേക്കബ് തോമസ്. അല്ലെങ്കിലും നല്ല ഉദ്യോഗസ്ഥര്‍ വിജിലന്‍സില്‍ വാഴില്ല.
ജേക്കബ് തോമസിനെ മാറ്റാന്‍ നേരത്തെ രമേശ് ആലോചിച്ചെങ്കിലും അദ്ദേഹത്തെ വേണ്ട വിധം ഉപയോഗിക്കാമെന്ന ധാരണയില്‍ മാറ്റി വയ്ക്കുകയായിരുന്നു. സെന്‍കുമാര്‍ പോലീസ് മേധാവിയാകുമ്പോള്‍ മാറ്റാമെന്നു കരുതി. അതേസമയം തനിക്ക് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മതിയെന്ന നിലപാടാണ് ജേക്കബ് തോമസിനുള്ളതെന്ന് അറിയുന്നു. കല്ലിനും മണ്ണിനും പരാതിയില്ല എന്നാണ് അദ്ദേഹം അടുപ്പക്കാരോട് പറയുന്നത്.
കെ ബാബുവിനെതിരെ അന്വേഷണം സജീവമാക്കണമെന്ന താത്പര്യം ഐ ഗ്രൂപ്പിനുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നും ജേക്കബ് തോമസ് പിന്‍മാറിയത് ഐ ഗ്രൂപ്പിനെ അമ്പരപ്പിച്ചു. ജേക്കബ് തോമസ് അന്വേഷിച്ചാല്‍ സംഭവം സത്യമാണെന്ന ധാരണ പരത്താന്‍ കഴിയുമെന്ന് ഐ ഗ്രൂപ്പ് വിശ്വസിച്ചിരുന്നു. ബാബുവിനെതിരായി അന്വേഷണം നടത്തണമെന്ന് ജേക്കബ് തോമസിനോട് നേരിട്ട് ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയാണ്.
രണ്ട് ഐപിഎസുകാര്‍ ഒരുമിച്ച് വിജിലന്‍സില്‍ പറ്റില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പോലും രണ്ട് ഐ പിഎസുകാരുണ്ട്. ഐജി എസ് ശ്രീജിത്തും എസ് പി തോമസുകുട്ടിയും. ഇത്തരം വികട ന്യായങ്ങള്‍ എന്തിനാണാവോ ആഭ്യന്തര മന്ത്രി എഴുന്നള്ളിക്കുന്നത്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha