ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിലനിര്‍ത്തും; മാറ്റാന്‍ നിര്‍ദ്ദേശിച്ചത് മുഖ്യന്‍?

അഡീഷണല്‍ ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിലനിര്‍ത്തണമെന്ന് രമേശ് ചെന്നിത്തലയ്ക്ക് ഉപദേശം. ഇല്ലെങ്കില്‍ മികച്ച മന്ത്രിയെന്ന് പേരെടുത്ത രമേശിന്റെ ഇമേജിന് കോട്ടം തട്ടുമെന്നാണ് വിശ്വസ്തര്‍ അദ്ദേഹത്തെ ഉപദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ വിജിലന്‍സില്‍ തന്നെ നിലനിര്‍ത്തുമെന്ന പുതിയ പ്രസ്താവനയുമായി മന്ത്രി വെള്ളിയാഴ്ച രാവിലെ രംഗത്തെത്തിയത്.
അതിനിടെ ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റണമെന്ന് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയാണെന്നും കേള്‍ക്കുന്നു. ബാര്‍ക്കോഴ അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവിയെന്ന നിലയില്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ജേക്കബ് തോമസിനെതിരെയുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോപണം.
ജേക്കബ് തോമസ് സിവില്‍സപ്ലൈസ് ഡയറക്ടറായിരിക്കെ വകുപ്പു മന്ത്രിയായിരുന്ന ടി.എം ജേക്കബുമായി തെറ്റി പിരിഞ്ഞിരുന്നു. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതായിരുന്നു കാരണം.
ജേക്കബ് തോമസിനെ നീക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്ന വാര്‍ത്ത രമേശിന്റെ വിശ്വസ്തര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ലീക്ക് ചെയ്തിട്ടുണ്ട്. സംഭവം വിവാദമാക്കിയതും രമേശ് തന്നെയാണ്. ജേക്കബ് തോമസിനെ നീക്കി എന്ന തരത്തില്‍ മലയാള മനോരമയ്ക്ക് വാര്‍ത്ത നല്‍കിയത് രമേശിന്റെ വിശ്വസ്തരാണെന്ന് കേള്‍ക്കുന്നു.
അതേസമയം ജേക്കബ് തോമസിനോട് രമേശിന് പൂര്‍ണമായ യോജിപ്പുമില്ല. മന്ത്രി കെ ബാബുവിന്റെ കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് രമേശിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ചുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നത്.
വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് ചെന്നിത്തല സ്വീകരിക്കുന്നത്. ഉമ്മന്‍ചാണ്ടി പറഞ്ഞത് അനുസരിച്ചു എന്നാല്‍ മാധ്യമങ്ങള്‍ എതിരായെന്ന് പറഞ്ഞു നില്‍ക്കുകയും ചെയ്യാം. ഫലത്തില്‍ ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായി മാറിയിരിക്കുന്നു. പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്ന് രമേശിന് വരുത്തി തീര്‍ക്കാനായി എന്നതാണ് സത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha