കൊച്ചി കുലുങ്ങുമ്പോള്‍ ദുരന്തനിവാരണക്കാര്‍ വീണ വായിക്കുന്നു

കൊച്ചി അനുദിനം കുലുങ്ങുമ്പോള്‍ കൊച്ചി കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലുള്ളത് രണ്ടേ രണ്ട് ജീവനക്കാര്‍. തിരുവനന്തപുരം സെക്രട്ടേറിയറ്റിലിരിക്കുന്ന റവന്യൂ മന്ത്രി ഇതൊന്നും കണ്ട മട്ടുമില്ല. വ്യവസായ സ്ഥാപനങ്ങളും ബഹുനില മന്ദിരങ്ങളും നിറഞ്ഞ സ്ഥലമാണ് കൊച്ചി. ഇവിടെ 16 ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ഭൂചലനമുണ്ടായാല്‍ നേരിടാനുള്ളത് 50 ല്‍ താഴെ ലൈഫ് ഡിറ്റക്ടറുകള്‍ മാത്രം.
കൊച്ചിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അത്യന്താധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാരിന്റെ വാക്കുകള്‍ പാഴായി. കൊച്ചിയും തിരുവനന്തപുരവും അടക്കം 38 നഗരങ്ങള്‍ കനത്ത ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊച്ചിയിലെ കെട്ടിടങ്ങള്‍ക്ക് ഭൂകമ്പം പ്രതിരോധിക്കാനുള്ള ശേഷിയില്ല. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കും ഭൂകമ്പ പ്രതിരോധ ശക്തിയില്ല.
കൊച്ചി നഗരത്തില്‍ ഇരുപതിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ യഥേഷ്ടമുണ്ട്. ബഹുനില കെട്ടിടങ്ങളുടെ സാമീപ്യമാണ് കൊച്ചിയിലെ ഭൂചലന സാധ്യതയ്ക്ക് കാരണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഭൂമിയുടെ താഴെ പൈലിംഗ് നടത്താറുണ്ട്. അതുകൊണ്ട് കൂടിയാണ് ഭൂമിക്ക് താഴെയുള്ള പ്രകമ്പനങ്ങള്‍ കൊച്ചിയില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നത്. കെട്ടിടത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രകമ്പനം പൊടുന്നനെ മനസിലാവും. കൊച്ചിയിലെ മണ്ണ് ചെളി നിറഞ്ഞതാണ് ഭൂചലന സാധ്യതയുള്ളതിനാല്‍ കൊച്ചിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ദേശീയ ദുരന്ത വിചാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഇത് സാധ്യമാണെങ്കിലും ആ ദിശയില്‍ ചിന്തിക്കാനോ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേരളത്തിലെ മറ്റ് നഗരങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. തിരുവനന്തപുരം പിടിപി നഗറിലുള്ള ലാന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ഒരു കോളേജ് പ്രൊഫസര്‍ക്കാണ് ഇതിന്റെ ചുമതല. വകുപ്പിന് ദൂരന്ത നിവാരണത്തെ കുറിച്ച് യാതൊന്നും അറിയില്ല.
കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. സിവി ആനന്ദബോസാണ് ഭൂകമ്പ പ്രതിരോധ നിര്‍മ്മാണ് ശൈലിയെ കുറിച്ച് അവഗാഹതയുള്ള മലയാളി. അദ്ദേഹം നേതൃത്വം നല്‍കിയ നിര്‍മിതി കേന്ദ്രമാണ് ലത്തൂരില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഭൂകമ്പ പ്രതിരോധ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. അദ്ദേഹത്തെ പോലുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് കേരള സര്‍ക്കാരിനു മുമ്പിലുള്ള ഏക പോം വഴി. അതല്ലാതെ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍മാര്‍ക്ക് കാറും ജീപ്പും നല്‍കിയാല്‍ ഭൂകമ്പ പ്രതിരോധമാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha