മാണിയുടെ ടൂര്‍ഡയറി നേരത്തെ തന്നെ നല്‍കിയത്

ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വ്യാജപ്രചരണങ്ങള്‍ തകൃതി. മാണിയുടെ ടൂര്‍ഡയറി വിജിലന്‍സ് പിടിച്ചെടുക്കുമെന്ന് കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ നല്‍കിയ വാര്‍ത്ത ശുദ്ധ അബദ്ധമാണെന്ന് സൂചന. മാണിയുടെ ടൂര്‍ഡയറി വിജിലന്‍സ് എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കെഎം മാണിയുടെ ഓഫീസ് കഴിഞ്ഞ മാര്‍ച്ചില്‍ വിജിലന്‍സിന് കൈമാറിയിരുന്നു.
കെഎം മാണിയുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യുന്ന വാര്‍ത്തയും അസംബന്ധമായിരുന്നു. മാണിയുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആലോചിച്ചിരുന്നില്ല. എന്നാല്‍ വിജിലന്‍സില്‍ നിന്നു തന്നെ ഇത്തരമൊരു വാര്‍ത്ത പുറത്തു പോയി അത് വിജിലന്‍സില്‍ തന്നെയുള്ള ഇടതു പക്ഷക്കാരാണെന്ന് കഴിഞ്ഞ ദിവസം മലയാളിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാണിയുടെ ടൂര്‍ഡയറി വിജിലന്‍സ് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ യാത്രകള്‍ പരിശോധിക്കാനാണ്. എന്നാല്‍ ടൂര്‍ഡയറിയില്‍ വിജിലന്‍സിന് സഹായകരമായ യാതൊരു വസ്തുതകളും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ധനമന്ത്രിയെ മോശക്കാരനാക്കാന്‍ വിജിലന്‍സ് വാര്‍ത്ത നല്‍കിയത്. മാണിയുടെ മൊഴിയെടുത്ത ഇതേ വിജിലന്‍സി ടീം അദ്ദേഹത്തെ ചോദ്യം ചെയ്താലും വാര്‍ത്ത നല്‍കിയിരുന്നു.
വിജിലന്‍സിന് ആഭ്യന്തരവകുപ്പിന്റെ പിന്തുണയുണ്ടെന്ന് കേള്‍ക്കുന്നു. ആഭ്യന്തരമന്ത്രി തന്നെയാണ് വിജിലന്‍സിനെ കയറൂരി വിടുന്നത്. ബാര്‍ക്കോഴ അന്വേഷണം സംബന്ധിച്ച് വിജിലന്‍സിനെ അനുകൂലിച്ചാണ് മന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി ഇതുവരെയും ശ്രമിച്ചിട്ടില്ല.
കെ എം മാണിയെ മുഖ്യമന്ത്രി അനുകൂലിക്കുന്നതാണ് ആഭ്യന്തരമന്ത്രിയെ പ്രകോപിപ്പിക്കുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള ആശയ ക്കുഴപ്പമാണ് കെ എം മാണിക്ക് വിനയായി മാറിയിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹമാണ് ബാര്‍ക്കോഴ അന്വേഷണത്തെ ബാധിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് അടിക്കുമ്പോള്‍ ഘടകകക്ഷികള്‍ അവരുടെ വഴിക്ക് നീങ്ങുന്ന കാര്യം കോണ്‍ഗ്രസുകാര്‍ അറിയുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha