കൈയ്യേറ്റമെല്ലാം ഒഴിപ്പിക്കും പോലും; എട്ടു കൊല്ലം മുമ്പ് എന്തെല്ലാം കണ്ടു...

അനധികൃത കൈയ്യേറ്റങ്ങളെല്ലാം ഉടന്‍ ഒഴിപ്പിക്കണമെന്ന ചീഫ് സെക്രട്ടറി ജിജി തോംസന്റെ പ്രസ്താവന പത്രത്തില്‍ വായിച്ചവര്‍ തലതല്ലിച്ചിരിക്കുന്നു, കൃത്യം എട്ടു വര്‍ഷം മുമ്പ് ഒരു സംസ്ഥാന മുഖ്യമന്ത്രി ഇങ്ങനെയൊക്കെ വീമ്പടിച്ചതാണ്. എന്നിട്ടെന്തുണ്ടായി?
മൂന്നാറില്‍ അച്യുതാനന്ദന്‍ അടിച്ചു പൊളി ആരംഭിച്ചത് 2007 മേയ് 7 നായിരുന്നു. കെ സുരേഷ് കുമാര്‍, ഐ ജി ഋഷിരാജ് സിംഗ്, രാജു നാരായണ സ്വാമി എന്നിവരായിരുന്നു മൂന്നാര്‍ ദൗത്യത്തിന്റെ തേരാളികള്‍. നൂറോളം കെട്ടിടങ്ങള്‍ തിരിച്ചു പിടിച്ചു. 12000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശത്തിലാക്കി. സിപിഐ ഓഫീസിന്റെ മുന്‍ഭാഗം പോലും പൊളിച്ചു കളഞ്ഞു. കൊച്ചിയിലെ ഇടതു പക്ഷ അനുഭാവിയായ അഭിഭാഷകന്‍ കെ രാംകുമാറിന്റെ റിപ്പോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി. അച്യുതാനന്ദന്റെ വക്കീലായിരുന്നു രാംകുമാര്‍ എന്നോര്‍ക്കണം.
അതേ സുരേഷ്‌കുമാറിനെ രംഗത്തിറക്കിയാണ് പുതിയ ചീഫ് സെക്രട്ടറി ജിജിതോംസണ്‍ തിരുവനന്തപുരത്ത് മിമിക്രിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കല്‍ എന്നു കേട്ടാല്‍ പോലും മലയാളികള്‍ നെറ്റിചുളിപ്പിക്കുന്ന കാലമാണ് ഇതെന്നോര്‍ക്കണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് മൂന്നാര്‍ ദൗത്യം പ്രഹസനമായി മാറിയത്. ഇടക്കാലത്ത് റവന്യൂ മന്ത്രിയായിരുന്ന തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഇമേജ് ബില്‍ഡിംഗിന്റെ ഭാഗമായി മൂന്നാറില്‍ ചില പൊടിപ്പും തൊങ്ങലും തുടങ്ങി വച്ചു. എന്നാല്‍ അതും പാഴായി.
സുരേഷ് കുമാര്‍ ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സര്‍ക്കാര്‍ ബോര്‍ഡുകളെല്ലാം അപ്രത്യക്ഷമായി. മൂന്നാര്‍ ദൗത്യം ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.
യഥാര്‍ത്ഥത്തില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ ഒരു മീഡിയാ മാജിക്കായി മാറിയിരിക്കുന്നു. ടീഷര്‍ട്ടും ജീന്‍സും തൊപ്പിയും അണിഞ്ഞ് കുറെ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റ ഭൂമിയില്‍ ചാനല്‍ ക്യാമറകള്‍ക്കൊപ്പം അണി നിരക്കുന്നതു കാണുമ്പോള്‍ ചിരിവരും. എന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍ ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha