വിശാല ഐ ഗ്രൂപ്പിന് പുതിയ നേതാവ് എ.കെ. ആന്റണി

വിശാല ഐ ഗ്രൂപ്പിന് പുതിയൊരു നേതാവിനെ കിട്ടി. എ.കെ. ആന്റണി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിലേക്കാണ് തികച്ചും അപ്രതീക്ഷിതമായി ആന്റണി വന്നുചേര്‍ന്നത്. വി.എം. സുധീരന്‍ നേരത്തെ രമേശിന്റെ പോക്കറ്റിലായി കഴിഞ്ഞിരുന്നു.
വിശാല ഐ ഗ്രൂപ്പിന് ഉമ്മന്‍ചാണ്ടി വിരുദ്ധപക്ഷം എന്നും പേരു നല്‍കും. ഇതില്‍ ഉപദേശകന്റെ റോളാണ് ആന്റണിക്കുള്ളത്. വല്ലപ്പോഴും കേരളത്തില്‍ വന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് വാര്‍ത്തയുടെ തലക്കെട്ടാവുകയാണ് ആന്റണിയുടെ ലക്ഷ്യം.
യു.ഡി.എഫ്. സര്‍ക്കാരിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ രമേശ് മുഖ്യമന്ത്രിയാകാന്‍ ഇടയില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയായിരിക്കും യു.ഡി.എഫ്. നെ നയിക്കുന്നത്. സ്വയം അഴിമതിക്കാരനല്ലെങ്കിലും അഴിമതിക്കാര്‍ക്ക് പിന്നണി പാടുന്നു എന്ന ആരോപണം ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമാണ്. രമേശ് ചെന്നിത്തലയ്ക്കാകട്ടെ കറകളഞ്ഞ ഇമേജുണ്ട്.
എ.കെ. ആന്റണി ഇക്കാര്യങ്ങളൊക്കെ ഹൈക്കമാന്റിനെ അറിയിക്കുന്നുണ്ട്. രാഹുലുമായി അടുപ്പം പുലര്‍ത്തുന്ന സുധീരനും കാര്യങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ സര്‍വ്വത്ര അഴിമതിയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇവരുടെയെല്ലാം ഉദ്ദേശ്യം. അതില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വിജയിക്കുന്നുമുണ്ട്.
അതിനിടെ ഭരണപക്ഷത്തിനെതിരെ വന്‍സമരങ്ങള്‍ക്കൊന്നും ഇറങ്ങേണ്ടതില്ലെന്നും ഇടതുപക്ഷം തീരുമാനിച്ചു. കോണ്‍ഗ്രസുകാര്‍ കലക്കുന്ന കുളം തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്.
തിരുവനന്തപുരത്തെത്തിയ ആന്റണി രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ തുടങ്ങിയ നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. ആന്റണി തിരുവനന്തപുരത്തുള്ള ദിവസം ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ഇല്ലാതിരുന്നതും പ്രതേ്യകം ശ്രദ്ധിക്കപ്പെട്ടു. രമേശാകട്ടെ ആന്റണിയുടെ അടുത്ത് നിന്നും മാറുന്നുമില്ല. ആന്റണിക്കൊപ്പം സുധീരനെ കൂടാതെ വി.ഡി. സതീശന്‍, കെ. മുരളീധരന്‍ തുടങ്ങിയ നേതാക്കളും ആന്റണിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha