കറുത്തവാവ് വന്നു, നേതാക്കള്‍ക്കെല്ലാം നൊസ്സായി!

ഇന്ന്, മെയ് 18 ന് കറുത്തവാവ്. കറുത്തവാവും വെളുത്തവാവും വരുന്നത് സാധാരണ നമ്മള്‍ അറിയാറില്ല. എന്നാല്‍ ഭ്രാന്ത് എന്ന് നാം സാധാരണ വിളിക്കാറുള്ള മാനസികപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കറുത്തവാവ് ദോഷം ചെയ്യും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരെയും വാവ് ബാധിക്കാറുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പരിസരം മറന്ന് സംസാരിക്കുന്നതും വഴക്കുണ്ടാക്കുന്നതും തല്ലുണ്ടാക്കുന്നതുമൊക്കെ കറുത്തവാവ് സമയത്ത് പതിവാണ്. കറുത്തവാവിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ ഉള്ളപ്പോള്‍ തന്നെ രോഗമുള്ളവരില്‍ അതിന്റെ ചലനങ്ങള്‍ കണ്ടുതുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ കേരള രാഷ്ട്രീയം ശ്രദ്ധിച്ചവര്‍ക്കറിയാം കറുത്തവാവ് രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍.
ഐ നേതാവ് വി.ഡി. സതീശനാണ് തുടങ്ങിവച്ചത്. കോണ്‍ഗ്രസില്‍ മുഴുവന്‍ അഴിമതിയാണെന്ന് വെടിപൊട്ടിച്ചു. എ.കെ. ആന്റണി ഏറ്റുപിടിച്ചു. ലോകം മുഴുവന്‍ അഴിമതിയാണ്. പിന്നീട് പടപുറപ്പാടായിരുന്നു. എന്തൊക്കെയാണ് കേട്ടത്. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കെ. ബാബുവിന്റെ കുമ്പസാരം കേട്ട് കേരളം തലതല്ലി ചിരിച്ചു. താന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരെ കുറിച്ചല്ലത്രേ ആന്റണി പറഞ്ഞത്. കലാപകൊടിയില്‍ ഉമ്മന്‍ചാണ്ടിയും മാണിയും പിടിച്ചു. ദുബായില്‍ നിന്നും മടങ്ങിയെത്തിയ മാണി ആന്റണി പറഞ്ഞതൊക്കെ ശരിയാണെന്ന് സമ്മതിച്ചു. പഴയ മതികെട്ടാന്‍ അദ്ദേഹം ഓര്‍ത്തുകാണും.
കെ.സി. ജോസഫിനും, കൊടിക്കുന്നില്‍ സുരേഷിനും സഹിക്കാനായില്ല. ഒടുവില്‍ ലീഗും കറുത്തവാവും കൈ കൊടുത്തതോടെ കുളം കലങ്ങി.
അങ്ങനെയിരിക്കുമ്പോഴാണ് പെരുമഴയത്ത് അച്യുതാനന്ദന്റെ വെടിപൊട്ടിക്കല്‍. മുന്നണിയെ ശിഥിലമാക്കിയവര്‍ക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്. പിണറായിക്കും കാരാട്ടിനുമൊക്കെ കിട്ടേണ്ടത് കിട്ടി. കോടിയേരിക്കും കൊടുത്തു രണ്ടെണ്ണം.
കറുത്തവാവ് തിങ്കളാഴ്ച കഴിയുമെങ്കിലും അത് അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റം രണ്ടുനാള്‍ നീണ്ടുനില്‍ക്കും. തിമിര്‍ത്തു പെയ്യുന്ന മഴ അതിന്റെ സൂചനയാണ്. അസുഖം അറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം. \'നൊസിന്\' ആയുര്‍വേദത്തില്‍ നല്ല മരുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. മരുന്നുകടയില്‍ പോകാന്‍ മടിയാണെങ്കില്‍ പാണക്കാട്ട് പോയാലും മതി. പണ്ട് ജപിച്ച വെള്ളം ഇപ്പോഴും കണ്ടേക്കാം!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha