ആന്റണിയെ ഇറക്കിയ അതേ അടവ്...ഘടകകക്ഷികളെ കൂട്ടി മുഖ്യമന്ത്രി പടയൊരുക്കം നടത്തുന്നതായി ചെന്നിത്തല

ഘടകകക്ഷികളെ ഒപ്പം നിര്‍ത്തി മുഖ്യമന്ത്രി തനിക്കെതിരെ പടയൊരുക്കം നടത്തുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെ.പി.സി.സി. അദ്ധ്യക്ഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം ആലപ്പുഴ നടന്ന കൂടികാഴ്ചയിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ആഞ്ഞടിച്ചത്. വിജിലന്‍സ് വകുപ്പ് സ്വമേധയാ സ്വീകരിക്കുന്ന നടപടികള്‍ തന്റെ തലയിലാക്കി രക്ഷപ്പെടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
ബാര്‍ക്കോഴയുടെ പേരില്‍ കെ.എം. മാണിയേയും ഐ.എ.എസ്. ഉദേ്യാഗസ്ഥനായ റ്റി.ഒ. സൂരജിന്റെ അഴിമതികളുടെ പേരില്‍ ലീഗിനെയും തനിക്കെതിരാക്കി എന്നാണ് രമേശിന്റെ പരാതി. മാണിക്കും സൂരജിനുമെതിരെ നടക്കുന്ന അനേ്വഷണങ്ങളില്‍ തനിക്കൊരു പങ്കില്ലെന്നും രമേശ് പറഞ്ഞു. കെ.എം. മാണിയെ ബാര്‍ക്കോഴയില്‍ കുടുക്കിയത് എ വിഭാഗത്തിലെ പ്രമുഖ മന്ത്രിയായ കെ. ബാബുവാണെന്നും രമേശ് പറഞ്ഞു.
വി.ഡി. സതീശന്‍ അഴിമതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കൊരു പങ്കുമില്ല. ആന്റണി നടത്തിയ പ്രസംഗവും എനിക്ക് മുന്‍കൂട്ടി അറിയുമായിരുന്നില്ല. അതേസമയം ഉമ്മന്‍ചാണ്ടിയുടെ ഭരണം തുടര്‍ന്നാല്‍ പല എം.എല്‍.എ. മാര്‍ക്കും കെട്ടിവച്ച പണം പോലും കിട്ടില്ലെന്നാണ് രമേശ് പറഞ്ഞത്. അഴിമതി ആരോപണങ്ങളില്ലാതെ ഒരാളെ നേതൃത്വം ഏല്പിക്കണമെന്നാണ് രമേശിന്റെ ആവശ്യം.
എന്നാല്‍ ശേഷിക്കുന്ന മാസങ്ങളില്‍ ഒന്നും നടക്കില്ലെന്ന് സുധീരന്‍ പറഞ്ഞു. രമേശിന്റെ നിലപാടുകളോട് യോജിച്ചും വിയോജിച്ചുമാണ് സുധീരന്‍ സംസാരിച്ചതെന്നറിയുന്നു. കേരളത്തിലെ ഭരണത്തിന് വികസനവും കരുതലും പോലെ പ്രധാനമാണ് അഴിമതിയെന്നും സുധീരന്‍ പറഞ്ഞുവെന്നാണ് അറിയുന്നത്. കേരളം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ അത് പ്രതിസന്ധിയുണ്ടാക്കുമെന്നും പറഞ്ഞത്രേ. കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ തീരെ മോശമാണ്.
അതിനിടെ കെ. ബാബുവിനെതിരെയുള്ള തെളിവുകള്‍ അതിശക്തമാണെന്നും രമേശ് സുധീരനെ അറിയിച്ചു. അനേ്വഷണത്തില്‍ താന്‍ തൊടില്ലെന്നും ഇടപെട്ടാല്‍ വിജിലന്‍സിലെ ഉദേ്യാഗസ്ഥര്‍ തനിക്കെതിരെ തിരിയുമെന്നും രമേശ് സുധീരനെ അറിയിച്ചു. ബാബുവിന് ബിജു പണം നല്‍കിയതിന് തെളിവുണ്ടെന്നും രമേശ് പറഞ്ഞത്രേ. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha