ശാലുവിന്റെ അറസ്റ്റ് വൈകിച്ചതില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും പങ്ക്

സോളാര്‍ തട്ടിപ്പില്‍ നടി ശാലു മേനോന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയത് രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് ആക്ഷേപം. കേസിന്റെ തുടക്കത്തില്‍ ശാലുവിനെ രക്ഷപ്പെടുത്താന്‍ ഈ രണ്ട് മന്ത്രിമാരും സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ശാലു തനിക്കെതിരെ മൊഴി നല്‍കിയാല്‍ രാഷ്ട്രീയ ഭാവിതന്നെ പ്രശ്‌നമാകുമെന്ന് ഒരു മന്ത്രി എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമന്ത്രിയുമായി ശാലുവിനുള്ള അടുത്തബന്ധവും ഇവര്‍ക്ക് ആശ്വാസമായി. പക്ഷെ, കാര്യങ്ങള്‍ പെട്ടെന്ന് തകിടം മറിഞ്ഞു.
ശാലു മേനോന്‍ ഉപയോഗിക്കുന്ന ഫോണിലെ വിവരങ്ങളെല്ലാം ടെലി കമ്മ്യൂണിക്കേഷന്‍ അധികൃധരുടെ സഹായത്തോടെ ഇല്ലാതാക്കുന്നതിനായാണ് അറസ്റ്റ് വൈകിച്ചതെന്ന് പോലീസിലെ ഉന്നതര്‍ പറഞ്ഞു. ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചും ശാലു മേനോന്റെ ഫോണ്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാവില്ല. സരിതയെ പോലെ തന്നെ മന്ത്രിമാരുമായും ഉന്നത പോലീസ് ഉദദ്യോഗസ്ഥരുമായും യു.ഡി.എഫ് നേതാക്കളുമായും ശാലു മേനോന് അടുത്ത ബന്ധമുണ്ട്. അവരുടെ ഫോണ്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് നേതാക്കള്‍ക്ക് മനസിലായി.
ഇതേസമയം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിനെ ശാലുമേനോന്റെ വീട്ടില്‍ വച്ച് കണ്ടിട്ടുണ്ടെന്ന് റാസിക്ക് അലി എന്ന വ്യവസായി പൊലീസിന് മൊഴി നല്‍കി. ഇത് മാധ്യമങ്ങളിലൂടെയും അദ്ദേഹം പറഞ്ഞു. അതിനിടെ ആഭ്യന്തരമന്ത്രി സരിതയെ വിളിച്ച നേതാക്കളുടെ ഫോണ്‍ കോള്‍ പട്ടിക മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ആഭ്യന്തരമന്ത്രിക്കെതിരെ എ ഗ്രൂപ്പ് തന്നെ രംഗത്തെത്തിയതോടെ ശാലുവിനെ പെട്ടെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മന്ത്രിസഭയിലെ ഒരംഗത്തിന്റെ മകന്‍ ശാലുവുമായി ദുബായില്‍ പോയെന്നും അറിയുന്നു. പെട്ടെന്ന് അറസ്റ്റുണ്ടായാല്‍ ഇതെല്ലാം പുറത്താകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. ഈ മന്ത്രി പുത്രന്‍ മുമ്പ് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വി.ഐ.പി മുറി സംഘടിപ്പിച്ച് താമസിച്ചിരുന്നത് വിവാദമായിരുന്നു. മന്ത്രിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും പുറമേ വീട്ടുകാരിലേക്കും ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വിവരം ശാലുവിനെ മുന്‍കൂട്ടി വിളിച്ചറിയിച്ചതെന്നും കസ്റ്റഡിയിലും ജയിലിലും പ്രത്യേക പരിഗണ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha