ചാണ്ടി വിരുദ്ധ സമരം സിപിഎം നിര്‍ത്തും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന ആവശ്യത്തില്‍ നിന്നും സി.പി.ഐ.എം. ഔദ്യോഗിക നേതൃത്വം പിന്‍വാങ്ങും. എന്നാല്‍ വി.എസ്. അച്ചുതാനന്ദന്‍ പതിവുപോലെ മുഖ്യമന്ത്രിക്കെതിരെ ഒറ്റയാള്‍ പോരാട്ടം തുടരും.
ഇടതു മുന്നണി ബുധനാഴ്‌ച നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്ന് ചൊവ്വാഴ്‌ച ചേര്‍ന്ന എ.ഡി.എഫ്. യോഗം തീരുമാനിച്ചിരുന്നു. ഹര്‍ത്താലോടുകൂടി സമരത്തില്‍ നിന്നും പിന്‍വാങ്ങാനും ഇടതുമുന്നണി തീരുമാനിച്ചിരുന്നു. തങ്ങള്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്‌തിട്ടും ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കാതിരുന്നാല്‍ എന്തു ചെയ്യും എന്നതാണ് സി.പി.ഐ.എം. നേതാക്കള്‍ ചോദിക്കുന്നത്. സമരം പരമാവധി ശക്തിപ്പെടുത്തിയിരുന്നതായും ആരംഭത്തില്‍ തന്നെ ക്ലൈമാക്‌സിലെത്തിയ സമരം ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നുമാണ് സി.പി.എം. നേതാക്കള്‍ ചോദിക്കുന്നു.
സി.പി.ഐ-എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തെ സംബന്ധിച്ചടത്തോളം ഉമ്മന്‍ചാണ്ടി അനദിമതനല്ല. വി.എസ്. അച്യുതാനന്ദന് മാത്രമാണ് അദ്ദേഹം അനദിമതന്‍. തന്നെയും കുടുംബത്തെയും യു.ഡി.എഫ്. സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു എന്നാണ് വി.എസിന്റെ പരാതി. മകന്‍ അരുണ്‍ കുമാറിനെതിരെയുള്ള സര്‍ക്കാര്‍ നീക്കങ്ങളിലും അദ്ദേഹം ഖിന്നനാണ്. ഔദ്യോഗിക നേതൃത്വത്തെ സംബന്ധിച്ചടത്തോളം ഇത്തരം നീക്കങ്ങള്‍ ആഹ്ലാദകരമാണ്. ഉമ്മന്‍ചാണ്ടിയെക്കാളും ആപത്‌ക്കരം വി.എസ്.ആണെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ സി.പി.എം. ഔദ്യോഗിക നേതൃത്വം ആലോചിക്കുന്നില്ല. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ വി.എസ്. മുഖ്യമന്ത്രിയാവും. ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന് സി.പി.എം. കരുതുന്നു. വി.എസിന്റെ പോലീസിനെക്കാള്‍ നല്ലത് തിരുവഞ്ചൂരിന്റെ പോലീസാണെന്ന് പിണറായിയും വിശ്വസിക്കുന്നു.
ഉമ്മന്‍ചാണ്ടി തത്‌കാലം മാറിനിന്ന് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ബുധനാഴ്‌ച കോടിയേരി ബാലകൃഷ്‌ണന്‍ തിരുവനന്തപുരത്ത് വന്നെത് ഇതിന്റെ സൂചനയാണ്. തത്‌കാലം ഭരണം അട്ടിമറിക്കില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് കോടിയേരി നല്‍കിയത്. ഭരണം അട്ടിമറിക്കരുതെന്ന വ്യക്തമായ സന്ദേശം പിണറായിയും നല്‍കിയിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന് അഞ്ചുകൊല്ലം നല്‍കാല്‍ സി.പി.എം. തീരുമനിച്ചിട്ടുണ്ട്. അതിനുള്ളില്‍ വി.എസിന്റെ 'കഥ' കഴിയുമെന്നും പിണറായിയും പ്രതീക്ഷിക്കുന്നു.
ചുരുക്കത്തില്‍ സി.പി. എമ്മിന് 'സോളാര്‍' ആയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയല്ല, വി.എസാണ്. വിഎസിന്റെ ഓരോ നീക്കങ്ങളും പിണറായിയുടെയും സൂക്ഷ്‌മതയോടെയാണ് വീക്ഷിക്കുന്നത്. വി.എസിന്റെ മുഖ്യമന്ത്രിപദത്തെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയുന്നില്ല.
മുഖ്യമന്ത്രിയെ വഴിതടയുമെന്ന പ്രഖ്യാപനത്തില്‍ നിന്നും സി.പി.എം. പിന്‍വാങ്ങിയിരുന്നു. തിങ്കളാഴ്‌ചക്കുശേഷം മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടികളിലൊന്നും കരിങ്കൊടി പ്രകടനം ഉണ്ടായിരുന്നില്ല.
അടുത്താഴ്‌ച മുതല്‍ സമരം ശക്തമാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. വിവിധ വര്‍ഗബഹുജന സംഘടനകളെ അണിനിരത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പേമാരിയും കാറ്റും തങ്ങളെ സഹായിക്കുമെന്ന് സി.പി.എംന്റെ വിശ്വാസം.
https://www.facebook.com/Malayalivartha