അംബാസിഡറാണോ എന്നു ചോദിച്ചാല്‍ അതെ, മോഡലാണോ? അതെ, പക്ഷെ സോളാറിന്റെ പരസ്യങ്ങളില്‍ ഉത്തരയില്ല, പിന്നെന്തിന് സരിതയോടൊപ്പം നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് യാത്ര നടത്തി

എന്തായാലും സോളാര്‍ കേസ് വന്നതോടെ മലയാളിക്ക് മൂന്ന് നേരവും അന്നത്തിനു മുട്ടില്ല. അത്രക്കല്ലേ കഥ കളും കഥാപാത്രങ്ങളും വന്നു കൊണ്ടിരിക്കുന്നത്. ആദ്യം സരിത എസ് നായര്‍ വന്നു. വേണ്ടതു പോലെ കേട്ടു കഴിഞ്ഞപ്പോള്‍ സരിത വേണ്ട ശാലുവിനെ മതിയെന്നായി. ശാലുവിനെ പിടികൂടാന്‍ കൂട്ടാക്കാതിരുന്ന പോലീസ്. ചാനലുകാര്‍ക്ക് ജനങ്ങളുടെ സങ്കടം പിടികിട്ടി. അങ്ങനെ സെന്‍സേഷനായി പാലുകാച്ചല്‍ ചടങ്ങിന്റെ ഫോട്ടോ കഥ പറയാന്‍ തുടങ്ങി. ആ കഥയുടെ ബാക്കി ആഭ്യന്തരമന്ത്രിയും കെ. സുരേന്ദ്രനും ശാലുവിന്റെ അമ്മയുമൊക്കെ പറഞ്ഞു. കൂടുതല്‍ കഥകള്‍ പറഞ്ഞ് മാന്യരെ നാറ്റിക്കാതിരിക്കാന്‍ ശാലുവിനെ ആഘോഷമായി അറസ്റ്റ് ചെയ്‌തു. പിന്നെ സരിതയും ശാലുവും കൂടിയുള്ള ബോട്ട് യാത്ര കഥകളായി. ബോട്ടില്‍ സഞ്ചരിച്ചെന്നു പറയുന്ന മന്ത്രി തന്നെ നിയമസഭയില്‍ കരയാനും പിഴിയാനും തുടങ്ങിയതോടെ ജനങ്ങള്‍ക്കും സങ്കടം വന്നു. ഇതിനിടയ്‌ക്ക് ശ്രീധരന്‍ നായരും എത്തിയതോടെ കൂട്ടക്കരച്ചിലായി നിയമസഭതന്നെ അനിശ്ചിതമായി പിരിഞ്ഞു.
മലയാളി വീണ്ടും പട്ടിണിയായല്ലോ എന്നു തോന്നിപ്പിച്ച സമയത്താണ് മറ്റൊരു താരം ബ്രാന്‍ഡ് അംബാസിഡറായി സോളാര്‍ വഴി ഇറങ്ങി വന്നത്. ഇതു കൊള്ളാം സംഗതി ടീനേജാണ്.
അങ്ങനെ സരിതയുടേയും ശാലുവിന്റേയും പട്ടികയിലേക്ക് കടന്നു വന്നു, പ്രശസ്‌ത സിനിമാ താരം ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി. ഇപ്പോള്‍ അന്വേഷണം ഉത്തര ഉണ്ണിയിലേക്കാണ് നീളുന്നത്. ടീം സോളാറിന്റെ ബ്രാന്റ് അംബാസിഡര്‍ ആണ് ഉത്തര എന്നാണ് പറയുന്നത്. എന്നാല്‍ അംബാസിഡറായി ഒരു പരസ്യത്തില്‍ പോലും ഉത്തരയില്ല. സോളാറിന്റെ മോഡല്‍ മാത്രമായിരുന്നു ഉത്തര എന്നും പറയുന്നു. എന്നാല്‍ ഉത്തര മോഡലായ ടീം സോളാറിന്റെ ഒരു പരസ്യവും ഇല്ലതാനും. ഇവിടെയാണ് എന്തൊക്കയോ രഹസ്യങ്ങളില്ലേ എന്നു തോന്നിപ്പിക്കുന്നത്.
ഉത്തരയെന്ന ബ്രാന്‍ഡ് അംബാസിഡര്‍ സരിതയുമായി നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് നിരവധി വിമാന യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ നിരവധി ഉന്നതരോടൊപ്പവും വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട് എന്ന വാര്‍ത്തകളും വരുന്നുണ്ട്. എല്ലാവര്‍ക്കും പ്രിയം മറ്റൊരു കേരളമായ ദുബായ് ആണ്.
ചില സീരിയല്‍ നടിമാരും സിനിമയിലെ ചില ചെറിയ നടിമാരും സോളാറുനായി പല ദുബായ് യാത്രകളും നടത്തിയിട്ടുണ്ടെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.
ടീം സോളാറിന്റെ എറണാകുളത്തെ പഞ്ചനക്ഷത്ര ഓഫീസില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ 5 ബെഡ്‌റൂമുകള്‍ ഉണ്ടായിരുന്നു. ഇവിടേയ്‌ക്കു വരുന്ന രാത്രിസഞ്ചാരികള്‍ സെമിത്തേരിമുക്കിലെ നിത്യ ചര്‍ച്ചാവിഷയമാണ്. മാത്രമല്ല ഡ്രീം ഹോട്ടലില്‍ വച്ചുനടന്ന സോളാറിന്റെ വാര്‍ഷികാഘോഷത്തില്‍ മെഗാസ്റ്റാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
ഉത്തരയെ പറ്റിയുള്ള അന്വേഷണം തുടക്കത്തിലെ മൂടിവയ്‌ക്കുകയായിരുന്നു. ഉത്തരയുടെ വിമാനയാത്രകളുടെ ചുരുളഴിയുമ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടും അടുത്ത താരം. ആ അടുത്ത താരത്തിനായി നമുക്ക് കാത്തിരിക്കാം.
https://www.facebook.com/Malayalivartha