നിവിന്‍ പോളിക്ക് അഞ്ച് കോടി സാറ്റലൈറ്റ്

പ്രേമം സൂപ്പര്‍ഹിറ്റായതോടെ നിവിന്‍ പോളിയുടെ സാറ്റലൈറ്റ് അവകാശം അഞ്ച് കോടിയായി. മലയാളത്തില്‍ യുവതാരങ്ങള്‍ ചിറക് വിരിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. പക്ഷെ, ആദ്യമായാണ് ഒരു യുവതാരത്തിന് ഇത്രയും തുക സാറ്റലൈറ്റ് അവകാശം ലഭിക്കുന്നത്. മലയാളത്തില്‍ അന്യം നിന്ന് പോയ മിനിമം ഗ്യാരണ്ടി ഇപ്പോള്‍ വിതരണക്കാര്‍ നിവിന് നല്‍കുന്നുണ്ട്. രണ്ടരക്കോടിയാണ് മിനിമം ഗ്യാരണ്ടി. നിവിന്റെ ഹിറ്റായ ചിത്രങ്ങളുടെ മൊത്തം കളക്ഷന്‍ 100 കോടിയിലധികമാണ്. മലയാളം പോലൊരു ഇന്‍ഡസ്ട്രിയില്‍ ഇത് വലിയൊരു സംഭവമാണ്.
അമേരിക്ക, യൂറോപ്പ്, മലേഷ്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള ഓവര്‍സീസ് അവകാശം അന്‍പത്‌ലക്ഷമായി ഉയര്‍ന്നു. വീഡിയോ അവകാശവും ഉണ്ട്. തന്റെ താരമൂല്യം ഉയര്‍ന്നതോടെ നിവിന്‍ നിര്‍മാണ രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. ആക്ഷന്‍ഹീറോ ബിജു എന്ന പുതിയ ചിത്രം നിവിന്‍ തന്നെ നിര്‍മിക്കുകയാണ്. വെറുതെ വാരിവലിച്ച് സിനിമ ചെയ്യാതെ തിരക്കഥയും സംവിധായകരെയും നോക്കിയാണ് താരം അഭിനയിക്കുന്നത്. ജൂഡ് ആന്റണിയുടെ പുതിയ ചിത്രത്തിലും ലാല്‍ജോസ് ചിത്രത്തിലും നവാഗതനായ അല്‍ത്താഫിന്റെ സിനിമയിലും നിവിനാണ് നായകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























