സരിതയുടെ വലയില്‍ നിരവധി പെണ്‍കുട്ടികളും കുടുങ്ങി

ടീം സോളാറിന്റെ പേരില്‍ സരിതാ എസ്.നായര്‍ നിരവധി പെണ്‍കുട്ടികളെ വലയിലാക്കിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവരെ ഉപയോഗിച്ചും തട്ടിപ്പ് നടത്തിയിരുന്നു. ചില പ്രമുഖര്‍ക്ക് സിനിമാ, സീരിയല്‍ നടികളെയും കാഴ്‌ച വച്ചു. വ്യവസായികളും വിദേശ മലയാളികളും ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടികളെ കണ്ടാണ് നിക്ഷേപം നടത്തിയത്. നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് നല്ല ശമ്പളം വാഗ്‌ദാനം ചെയ്‌താണ് റിക്രൂട്ട് ചെയ്‌തത്. ആഢംബര പ്രിയരായ കോളജ് വിദ്യാര്‍ത്ഥികളും കൂട്ടത്തിലുണ്ടായിരുന്നു. ഇവരായിരുന്നു ടീം സോളാറിന്റെ ചടങ്ങുകളുടെയും പാര്‍ട്ടികളുടെയും മുഖ്യ ആകര്‍ഷണം.
ചില ഇടപാടുകാരും പെണ്‍കുട്ടികളും തമ്മിലുള്ള സ്വകാര്യരംഗങ്ങള്‍ ഒളിക്യാമറയില്‍ ഷൂട്ട് ചെയ്‌തു. ശേഷം കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഭീഷണിപ്പെടുത്തി. പണം തിരികെ ചോദിച്ചവരെയും ഇത് ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നത്. രണ്ട് വലിയ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ രണ്ട് പെണ്‍കുട്ടികളുമായി സരിത മൂന്നാറില്‍ താമസിച്ചിരുന്നു. അന്ന് ചില റിസോര്‍ട്ട് ഉടമകള്‍ സരിതയുടെ വലയില്‍പ്പെട്ടു. നാണക്കേട് കാരണം പലരും പരാതി കൊടുത്തില്ല. സീരിയല്‍, സിനിമ നടികളെ കളത്തിലിറക്കിയാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ട് മലയാളികളെയും ചില ഉന്നത ഉദ്യോഗസ്ഥരെയും സരിത വീഴ്‌ത്തിയത്. ഇതിന്റെ ഭാഗമായാണ് സരിത നിരവധി വിമാനയാത്രകള്‍ നടത്തിയത്.
തിരുവനന്തപുരത്ത് ഉള്‍പ്പെടെ ടീം സോളാറിന്റെ ഓഫീസില്‍ ജോലി ചെയ്‌തിരുന്ന പെണ്‍കുട്ടികള്‍ നാണക്കേടും ഭയവും കാരണം പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്. ഈ കമ്പനിയില്‍ ജോലി ചെയ്‌തതു കൊണ്ടു മാത്രം ചില പെണ്‍കുട്ടികളുടെ വിവാഹ ആലോചനകള്‍ അടുത്തിടെ മുടങ്ങി. ഇതോടെയാണ് അന്വേഷണ സംഘം വ്യക്തമായ തെളിവില്ലാതെ ആരെയും ചോദ്യം ചെയ്യാന്‍ പോലും വിളിക്കാതിക്കുന്നത്. സരിതയോടൊപ്പം കഴിയാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും അമിത താല്‌പര്യം കാട്ടി. തനിക്കെതിരെയുള്ള പരാതികളെല്ലാം ഒതുക്കിയിരുന്നത് ഇവരുടെ സഹായം ഉപയോഗിച്ചായിരുന്നു. ഡല്‍ഹിയില്‍ മലയാളിയായ ഒരു വ്യവസായിയുടെ ആഢംബര കാറിലാണ് സരിത സഞ്ചരിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാരും സരിതയെ സഹായിച്ചു.
https://www.facebook.com/Malayalivartha