പി.സി ജോര്‍ജ് രാജിവച്ചാല്‍ സര്‍ക്കാര്‍ താമസിക്കാതെ നിലം പൊത്തും

യുഡിഎഫിനെ സംബന്ധിച്ച് എന്നും രക്ഷകനാണ് പിസി ജോര്‍ജ്. നാമമാത്രമായ ഭൂരിപക്ഷത്തില്‍ നിന്നാണ് സര്‍ക്കാരിനെ പിസി ജോര്‍ജ് രക്ഷിച്ചത്. സിപിഎമ്മിന്റെ കരുത്തനായ എംഎല്‍എ സെല്‍വരാജിനെ കൊണ്ട് രാജി വയ്‌പ്പിച്ച് യുഡിഎഫിലേക്ക് കൂട്ടിക്കൊണ്ടു വന്നതിന്റെ നന്ദി യുഡിഎഫിന് അത്രവേഗം മറക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ വളരെ വിശ്വസ്ഥനായാണ് പിസി ജോര്‍ജ് അറിയപ്പെട്ടത്. പിസിയുടെ പ്രസ്ഥാവന മിക്കതും വിവാദമായെങ്കിലും അതിലൊരു കാര്യം ഉള്ളതിനാല്‍ ആര്‍ക്കും എതിര്‍ക്കാനുമായില്ല. നെല്ലിയാമ്പതി വിഷയത്തില്‍ പിസിയെ അപമാനിക്കുന്ന തരത്തിലുള്ള ഗണേഷ്‌കുമാറിന്റെ പ്രസ്ഥാവനകളാണ് ഗണേഷിന്റെ പതനത്തില്‍ അവസാനിച്ചത്. നെല്ലിയാമ്പതി വിഷയത്തില്‍ മുഖ്യമന്ത്രിയോടും പിസിക്ക് അമര്‍ഷമുണ്ട്. പിസിയെ മുഖ്യന്ത്രി മുഖവിലയ്‌ക്കെടുക്കാതെ വന്നതോടെയാണ് പിസി രമേശ് ചെന്നിത്തലയോട് അടുത്തത്. അതോടെ മുഖ്യമന്ത്രിക്കെതിരായി, രാജി പോലും അവശ്യപ്പെടുന്ന അവസ്ഥയിലെത്തി.
കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും പിസി രാജിവച്ചാല്‍ താമസിക്കാതെ സര്‍ക്കാര്‍ തന്നെ നിലം പൊത്തും. കാരണം പിസിയുടെ കൈയ്യില്‍ സോളാര്‍ സംബന്ധിച്ച് നിരവധി ആയുധങ്ങളുണ്ട്. അധികാരം നഷ്‌ടപ്പെട്ട പിസിയ്‌ക്ക് പിന്നെ ഏതു വിഷയത്തില്‍ എങ്ങനെ വേണമോ അഭിപ്രായം പറയാനാകും. മാത്രമല്ല ഭൂരിപക്ഷം കുറവുള്ള സര്‍ക്കാരിന് പിസി എന്നും ഒരു തലവേദനയായിരിക്കും. മാത്രമല്ല രണ്ട് എംഎല്‍എമാരെ പിസി പറഞ്ഞു തെറ്റിച്ചാല്‍ എല്ലാം തീരും. പിസി എംഎല്‍എ സ്ഥാനം രാജിവച്ചാലും പ്രശ്‌നം തന്നെ. അതുകൊണ്ട് പിസി രാജിവയ്‌ക്കേണ്ട എന്ന നിലപാടാണ് പൊതുവേ യുഡിഎഫ് എടുക്കുക.
രണ്ടാഴ്ച മുമ്പും ജോര്‍ജ് രാജിക്കൊരുങ്ങിയിരുന്നു. പാര്‍ട്ടി അനുവദിക്കാത്തതു കൊണ്ടാണ് അന്ന് രാജിവെയ്ക്കാതിരുന്നത്.സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ അന്വേഷണത്തില്‍ തൃപ്തനല്ലെന്ന് ജോര്‍ജ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നത്. തനിക്ക് ഈ സ്ഥാനം എപ്പോള്‍ ഭാരമാകുന്നുവോ അന്ന് രാജി വെയ്ക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha