മനം മടുത്ത് കളം മാറുന്നു.. അടുത്ത മാര്‍ച്ചില്‍ മാണിയും ലീഗും ആര്‍ക്കൊപ്പം

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ലീഗും മാണിയും വരുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കും? കോണ്‍ഗ്രസിനോട് കനത്ത അമര്‍ഷത്തിലാണ് യുഡിഎഫിലെ ഇരു ഘടകകക്ഷികളും. ബാര്‍ക്കോഴ കേസിലാണ് മാണിക്ക് വിരോധമെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതിലാണ് ലീഗിന് പരിഭവം.
ബാര്‍ക്കോഴ കേസില്‍ തങ്ങളെ കുടുക്കിയത് കോണ്‍ഗ്രസുകാരാണെന്ന ഉറച്ച വിശ്വാസത്തിലാണ് കെ എം മാണിയുടെ അണികള്‍. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കെ ബാബുവിനും അടൂര്‍പ്രകാശിനും ഇതില്‍ ബന്ധമുണ്ടെന്ന് കേരള കോണ്‍ഗ്രസ് സംശയിക്കുന്നു. തന്നില്‍ നിന്നും 10 കോടി കെ ബാബു കൈപ്പറ്റിയെന്ന ബിജു രമേശിന്റെ ആരോപണം ഇന്ന് ഒരിടത്തുമില്ല. വിശ്വസ്തരായ ഒരു സംഘം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് തീര്‍പ്പാക്കാനാണ് ബാബു ശ്രമിച്ചത്. എന്നാല്‍ ആരു പറഞ്ഞാലും കേള്‍ക്കാത്ത ഒരു എസ്പിയെ കൊണ്ട് തന്റെ കേസ് അനേഷിപ്പിച്ചത് സര്‍ക്കാര്‍ മനപൂര്‍വ്വമാണെന്ന് കെ എം മാണി കരുതുന്നു.
എക്‌സൈസ് വകുപ്പുമായി മാണിക്ക് ഒരു ബന്ധവുമില്ലെന്നിരിക്കെ ബാര്‍ തുറക്കാന്‍ മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം കടുത്തതായി പോയി. ഇത് മാണിക്ക് പോലും ഇപ്പോഴും അവിശ്വസനീയമായി തുടരുന്നു.
വിവാദമുണ്ടായപ്പോള്‍ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ മാറി നില്‍ക്കണമായിരുന്നു എന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. എങ്കില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നു.
വിജിലന്‍സ് കോടതിയുടെ നിഗമനം ഹൈക്കോടതിയില്‍ ചോദ്യം വൈകുന്നതില്‍ പോലും ഇരുത്താപ്പുണ്ടെന്ന് കേരള കോണ്‍ഗ്രസ് കരുതുന്നു. പാം ഓയില്‍ കേസില്‍ വിജിലന്‍സിന്റെ നിരീക്ഷണം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് ഉത്സാഹമായിരുന്നു,. കാരണം പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്നു,.
ആര്യാടനും അനില്‍കുമാറും ചേര്‍ന്ന് തങ്ങളെ തകര്‍ക്കുന്നതിനെതിരാണ് ലീഗ്. ആരുമായും തങ്ങള്‍ക്ക് അമര്‍ഷമില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരസ്യ പ്രസ്താവന ബന്ധം ഉലയുന്നതിന്റെ സൂചനയായി കാണാം.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സര്‍ക്കാരുണ്ടാക്കുക മാത്രമാണ് പ്രധാനം. അങ്ങനെയാണെങ്കില്‍ അവര്‍ ആരുമായും സംഖ്യമുണ്ടാക്കിയെന്നിരിക്കും. ഏതായാലും തദ്ദേശത്തിന്റെ ഫലം വരുന്നതോടെ ചിത്രം പൂര്‍ണമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























