ഡയറിയില്‍ എന്തായിരുന്നു.. ശാശ്വതീകാനന്ദയുടെ ഡയറി സൂക്ഷ്മാനന്ദ കടത്തിയതായി ബിജു പപ്പന്‍

ശാശ്വതീകാനന്ദയുടെ മരണം നടന്നയുടന്‍ സ്വാമി സൂക്ഷ്മാനന്ദ ശാശ്വതീകാനന്ദയുടെ മുട്ടടയിലെ വസതിയിലെത്തി സ്വാമിയുടെ യാത്രാരേഖകളും ഡയറിയും കടത്തിയതായി ശാശ്വതീകാനന്ദയുടെ സന്തതസഹചാരിയും നടനുമായ ബിജു പപ്പന്റെ വെളിപ്പെടുത്തല്‍. ശാശ്വതീകാനന്ദയുമായി സൂക്ഷ്മാനന്ദയ്ക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെന്നും അദ്ദേഹം സ്വാമിയെ അപായപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനു വെള്ളാപ്പള്ളി നടേശന്റെ സഹായവും ഉണ്ടായിരുന്നു.
ശാശ്വതീകാനന്ദയെ കൊന്നാല്‍ ശിവഗിരിമഠത്തിന്റെ നേതൃത്വം തന്നിലെത്തി ചേരുമെന്ന പ്രതീക്ഷയിലാണത്രേ സൂക്ഷ്മാനന്ദ പ്രവര്‍ത്തിച്ചത്. സൂക്ഷ്മാനന്ദയ്ക്ക് അധികാരമോഹവും വെള്ളാപ്പള്ളിക്ക് സമ്പത് മോഹവുമാണ്ടായിരുന്നെന്നും ബിജു പപ്പന്‍ ആരോപിക്കുന്നു. ഡി.വൈ.എസ്.പി ഷാജി കൊലപ്പെടുത്തിയ പ്രവീണിന് ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്നും ബിജു പപ്പന്‍ ആരോപിക്കുന്നു.
ഇതെല്ലാം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഉമ്മന്‍ചാണ്ടി മന്ത്രിസഭക്ക് ആറുമാസ കാലാവധിയാണുള്ളത്. അതിനുള്ളില്‍ അന്വേഷണം അവസാനിക്കാന്‍ സാധ്യതയില്ല. തുടര്‍ന്ന് അച്യുതാനന്ദനാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ വെള്ളാപ്പള്ളിയും ശിവഗിരി സ്വാമിമാരും വെള്ളം കുടിക്കുമെന്ന് ഉറപ്പാണ്. കാരണം അച്യുതാനന്ദനാണ് വിഷയം ഏറ്റെടുത്തിരിക്കുന്നത്.
ശാശ്വതീകാനന്ദയുടെ മുട്ടടയിലെ വസതിയിലാണ് അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരങ്ങള്‍ സൂക്ഷിച്ചിരുന്നത്. ശാശ്വതീകാനന്ദക്ക് ഡയറി എഴുതുന്ന പതിവുണ്ടായിരുന്നു. സ്വാമിക്ക് ടൂര്‍ഡയറിയും ഉണ്ടായിരുന്നു. ഇതെല്ലാം വീട്ടില്‍ പൂട്ടി സൂക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ മരണം നടന്ന ഉടനെ സൂക്ഷ്മാനന്ദ വീട്ടിലെത്തി രേഖകള്‍ കടത്തി. ഇത് തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് ബിജു പപ്പന്റെ ആരോപണം.
ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരിക്കെ ഇനി എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ശീതസമരമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴി തെളിച്ചത്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ വെള്ളാപ്പള്ളി നടേശനും എസ് എന്‍ഡിപിയോഗവും ഗുരുതരമായ പ്രതിസന്ധിയിലാണ്. കുരുക്കകള്‍ മുറുകുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha