മാര്‍ട്ടിനില്‍ നിന്നും മാണിക്ക് വാങ്ങാമായിരുന്നല്ലോ കോടികള്‍...

ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ എം മാണിക്കെതിരെ പ്രതിപക്ഷം കൊമ്പു കോര്‍ക്കുമ്പോള്‍ അദ്ദേഹം ചെയ്ത ഒരു സത്പ്രവൃത്തിയുടെ ഫലം കഴിഞ്ഞ ദിവസം കേരളം കണ്ടത് ആരും ശ്രദ്ധിച്ചു പോലുമില്ല. എന്തിന് കെ എം മാണിയുടെ ഓഫീസു പോലും.
2005 ജനുവരി 13 ന് കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി വില്പന നിരോധിച്ചത് നിയമമന്ത്രിയായിരുന്ന കെഎം മാണിയാണ്. വക്കം പുരുഷോത്തമനായിരുന്നു അന്ന് ധനമന്ത്രി. എന്നാല്‍ നിയമം കൊണ്ടു വന്നത് നിയമമന്ത്രിയായിരുന്ന മാണിയാണ്. മാണിയുടെ നിയമം സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവച്ചു
മാണിയുടെ മകനും ഇപ്പോള്‍ കോട്ടയം എംഡിയുമായ ജോസ് കെ മാണി അക്കാലത്ത് യൂത്ത് ഫ്രണ്ട് എം പ്രസിഡന്റായിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ അന്ന് യൂത്ത് ഫ്രണ്ട് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കെതിരെ അതിശക്തമായ സമരങ്ങള്‍ നയിച്ചിരുന്നു. യൂത്ത് ഫ്രണ്ടിന്റെ സമ്മര്‍ദ്ദഫലമായി കേരളത്തില്‍ ഓണ്‍ ലൈന്‍ ലോട്ടറികള്‍ ഓണ്‍ലൈന്‍ മത്സരം നടത്തി നിരവധി ചെറുപ്പക്കാര്‍ രക്ഷപ്പെട്ടു.
മാണി 2015 ല്‍ വിഭാവനം ചെയ്ത് ദീര്‍ഘദൃഷ്ടിയുള്ള പദ്ധതിയാണ് 2015 ല്‍ സുപ്രീം കോടതി അംഗീകരിച്ചത്. 55 പേജുളള വിധിന്യായത്തില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവും ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാളും അരുണ്‍മിശ്രയും അടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ബിജു രമേശിന്റെ കൈയ്യില്‍ നിന്നും മാണി നക്കാപിച്ച വാങ്ങിയെന്ന കഥ വിശ്വസിക്കാമെങ്കില്‍ ഓണ്‍ന്‍ൈ ലോട്ടറി നിരോധിച്ചത് മാണിയാണെന്ന കാര്യം അവിശ്വസിക്കേണ്ടി വരും. കാരണം ബിജുരമേശിനെ പോലെയല്ല ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍. അദ്ദേഹത്തിന് കോടികള്‍ കോഴയായി എറിയാന്‍ ഒരു മടിയുമില്ല. മാണി കോഴ വാങ്ങുന്ന ആളായിരുന്നെങ്കില്‍ മാര്‍ട്ടിനില്‍ നിന്നും വാങ്ങാമായിരുന്നല്ലോ കോടികള്‍
ഓണ്‍ലൈന്‍ ലോട്ടറിയുടെ മുഖ്യ ഗുണഭോക്താക്കള്‍ സിപിഎമ്മായിരുന്നു. കൈരളി ചാനലാമ് ഓണ്‍ലൈന്‍ ലോട്ടറിയുടെ മൊത്തകച്ചവടം നടത്തിയിരുന്നത്. മാര്‍ട്ടിന്റെ ലോട്ടറിയുടെ തത്സമയ സംപ്രേഷണം നടത്തിയിരുന്നതും കൈരളിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha