തെരഞ്ഞെടുപ്പ് ഫലം എന്തായാലും എസ്എന്‍ഡിപി ബന്ധം തുടരുമെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും എസ്.എന്‍.ഡി.പിയുമായുള്ള ബന്ധം തുടരുമെന്ന് ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റ് സാമുദായിക സംഘടനകളുടെ സഹകരണവും തേടുമെന്നും. എസ്.എന്‍.ഡി.പി ബാന്ധവത്തില്‍ പുനര്‍വിചിന്തനമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പിയുമായി കൂട്ടുചേര്‍ന്നുള്ള ബിജെപിയുടെ പരീക്ഷണമാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം പ്രധാനമായി ചര്‍ച്ച ചെയ്ത രാഷ്ട്രീയ വിഷയം. ഇരുമുന്നണികളും ബിജെപിയുടെ നയങ്ങളെ അതിശക്തമായി എതിര്‍ക്കുകയും ദാദ്രി, കല്‍ബുര്‍ഗി, ഫരീദാബാദ് ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളിലെ വിവിധസംഭവങ്ങള്‍ പ്രചാരണ വിഷയമാക്കുകയും ചെയ്തിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വേറെയും. എന്നാല്‍ ഇതൊന്നും തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. അതുകൊണ്ടുതന്നെ എസ്.എന്‍.ഡി.പിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് മറുചിന്തയില്ല.
എസ്.എന്‍.ഡി.പിയുമായി കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ട് ഉണ്ടാക്കിയ സഖ്യമായതിനാല്‍ സംസ്ഥാന നേതൃത്വത്തിന് വേണ്ടത്ര താല്‍പര്യമില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ഈ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനല്‍ മല്‍സരമാണ് പ്രധാന ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ 12, 13 തീയതികളില്‍ കൊച്ചിയില്‍ സംസ്ഥാന നേതൃയോഗം ചേരും. തുടര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha