ബാര്‍ കോഴ വിവാദത്തിലും കേരള കോണ്‍ഗ്രസ് (എം) കോട്ടകള്‍ ഭദ്രം

യു.ഡി.എഫ്. തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ നേരിടുന്നതാണെങ്കിലും കോട്ടയം ഇടുക്കി ജില്ലകളിലെ വിജയം കേരള കോണ്‍ഗ്രസിന് ആഘോഷമാക്കുന്നു. മുഖ്യതെരഞ്ഞെടുപ്പു വിഷയമായി ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ബാര്‍ കോഴയും, കോണ്‍ഗ്രസ്, കേരളാകോണ്‍ഗ്രസ് സൗഹൃദ മത്സരങ്ങളും, വിമതശല്യവും അതിജീവിച്ചുകൊണ്ട് രണ്ട് ജില്ലകളിലും തങ്ങളുടെ സാന്നിധ്യം ശക്തമായി അറിയിച്ചിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് എം.
ഈ വിജയം കെ.എം. മാണിയെ സംബന്ധിച്ചിടത്തോളം നിലനില്പിന്റെ പോരാട്ടമായിരുന്നു. പാലാ മുന്‍സിപ്പാലിറ്റിയിലെ ഉജ്ജ്വലവിജയം ഏതു വിവാദങ്ങള്‍ക്കിടയിലും കെ.എം. മാണി പാലാ മണ്ഡലത്തില്‍ സുരക്ഷിതനാണെന്ന സന്ദേശമാണ് നല്കുന്നത്.
പാലാ മുനിസിപ്പാലിറ്റിയിലെ ആകെയുള്ള 26 വാര്‍ഡില്‍ 17 ഇടത്തും കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത് മുന്നിടത്ത് കോണ്‍ഗ്രസും. അഞ്ചുസീറ്റുകള്‍ നേടാനേ എല്‍.ഡി.എഫിനായുള്ളു. ഒരു സീറ്റ് ബി.ജെ.പിയും നേടി. കഴിഞ്ഞ തവണ 14 വാര്‍ഡുകളിലാണ് കേരാകോണ്‍ഗ്രസ് വിജയിച്ചത്.
കോട്ടയം ജില്ലയില്‍ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിലും, ജില്ലാപഞ്ചായത്തിലും, മുനിസിപ്പാലിറ്റികളിലും ഉജ്ജ്വലവിജയമാണ് യു.ഡി.എഫും കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും നേടാനായത്. ജില്ലയില്‍ ബി.ജെ.പി ക്കു വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 2010 ലെ വിജയത്തില്‍ നിന്ന് ഏറെ പിന്നോട്ടു പോയിട്ടില്ല തങ്ങളെന്ന് കെ.എം. മാണിയും കൂട്ടരും തെളിയിച്ചു. എങ്കിലും ജില്ലാപഞ്ചായത്തില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ മത്സരിച്ച നിര്‍മ്മലജിമ്മിയുടെ പരാജയം പി.സി. ജോര്‍ജിന്റെ ശക്തി തെളിയിക്കുന്നതായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha