വിധിപ്പകര്‍പ്പ് വായിക്കാതെയുള്ള ചാനല്‍ വാര്‍ത്ത പരിഹാസ്യമായി; രാജിക്കാര്യം മാണിയുടെ മനസാക്ഷിക്ക് വിടുന്നു എന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് വ്യക്തം

ഹൈക്കോടതി വിധിയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കെ.എം. മാണിയുടെ രാജിയ്ക്കായി മുറവിളി കൂട്ടിയവര്‍ക്ക് വിധിപ്പകര്‍പ്പ് കിട്ടിയപ്പോള്‍ അമ്പരപ്പായി.ബ്രേക്കിങ് ന്യൂസില്‍ സൂചിപ്പിക്കുന്നത് പോലെയുള്ള പരാമര്‍ശങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാകുന്നു. വിജിലന്‍സ് ആവശ്യപ്പെട്ട കാര്യങ്ങള്‍ എല്ലാം അഗീകരിച്ച കോടതി കീഴ്‌കോടതി ഉത്തരവില്‍ വിജിലന്‍സിന് എതിരെയുള്ള പരാമര്‍ശങ്ങള്‍ എല്ലാം റദ്ദു ചെയ്യുകയും ചെയ്തതായാണ് കോടതി ഉത്തരവില്‍ സൂചിപ്പിക്കുന്നു. തുടരന്വേഷണം പ്രഖ്യാപിക്കാനള്ള ധൃതിയില്‍ കീഴ്‌കോടതി അമിതാവേശം കാട്ടിയാണ് വിജിലന്‍സിനെ കുറ്റപ്പെടുത്തിയതെന്നും വിജിലന്‍സിന് നിയമോപദേശം തേടാനുള്ള പൂര്‍ണ്ണ അവകാശവും ഉണ്ടെന്നുമാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം സാന്ദര്‍ഭികമായി പറഞ്ഞ രണ്ട് കാര്യങ്ങള്‍ ആണ് ചാനലുകളില്‍ ചര്‍ച്ചകള്‍ക്കും ബ്രേക്കിങ് ന്യൂസുകള്‍ക്കും കാരണമായതെന്നാണ് വ്യക്തമാകുന്നത്. \'സീസറിന്റെ ഭാര്യ സംശങ്ങള്‍ക്ക് അതീതയാകണം\' എന്ന പരാമര്‍ശവും ചില കാര്യങ്ങള്‍ കുറ്റാരോപിതന്റെ മന:സാക്ഷിക്ക് വിടുന്നുവെന്ന് പരാമര്‍ശവുമാണ് ചാനലുകളില്‍ മാണിക്കെതിരെയുള്ള ഗുരുതര ആരോപണമായി റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് പരാമര്‍ശങ്ങളും സാന്ദര്‍ഭികമായി പറഞ്ഞ കാര്യങ്ങള്‍ ആണെന്നുമാണ് മാണിയുടെ രാജിയുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ് കോടതി ഉത്തരവില്‍ നിന്നും വ്യക്തമാകുന്നത്. വൈകുന്നേരം വിധി പകര്‍പ്പ് കിട്ടിയതോടെ ചാനലുകള്‍ വാര്‍ത്തയുടെ രൂക്ഷതയില്‍ നിന്നും പന്മാറുകയും ചെയ്തിട്ടുണ്ട്.
കോടതി ഉത്തരവിലെ 38ാം പാരഗ്രാഫില്‍ വിജിലന്‍സിന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്നാണ് വ്യക്തമാക്കുന്നത്. വിദഗ്ധരില്‍ നിന്നും ഉപദേശം തേടാന്‍ വിജിലന്‍സ് ഡയറക്ടര്‍ എടുത്ത തീരുമാനത്തില്‍ ഒരു തെറ്റുമില്ലെന്നും കോടതി എടുത്തു പറയുന്നു. അതേസമയം കേസിന്റെ ഈ പ്രത്യേക ഘട്ടത്തില്‍ ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ ശ്രമിക്കേണ്ടിയിരുന്നോ എന്ന് പരിശോധിക്കേണ്ടതാണ് എന്ന് കോടതി പരാമര്‍ശിക്കുന്നതാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്നാണ് സൂചന.
പരാതിക്കാരന്റെ അപേക്ഷയിന്‍ മേലുള്ള അന്തിമ വിധിയില്‍ അവസാന പാരഗ്രാഫില്‍ വിജിലന്‍സിന്റെ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചിരിക്കയാണ്. കോടതിയുടെ പരിഗണനാ വിഷയവുമായി ബന്ധമില്ലാത്ത അനാവശ്യമായ പരാമര്‍ശങ്ങള്‍ ആണ് വിജിലന്‍സ് കോടതി നടത്തിയിരിക്കുന്നത് എന്ന പരാമര്‍ശം ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ പരിഗണിച്ച കോടതി പിരിയുന്നത് ഇങ്ങനെയാണ്: \'\'ഈ പരാമര്‍ശത്തിലൂടെ കടന്നുപോയപ്പോള്‍ കേസില്‍ തുടര്‍ അന്വേഷണം പ്രഖ്യാപിക്കാനും ധൃതിയില്‍ ജഡ്ജി കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തി എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്തരം ഒരു നിരീക്ഷണം കോടതി ഒഴിവാക്കേണ്ടതായിരുന്നു. കോടതിയുടെ പരാമര്‍ശങ്ങളില്‍ ഉള്ള വിഷയവുമായി ഇത്തരം ഒരു പരാമര്‍ശത്തിന് യാതൊരു ബന്ധവുമില്ല. തുടരന്വേഷണം ആവശ്യമാണ് എന്ന് തോന്നിയാല്‍ പോലും ഇങ്ങനെ ഒരു പരാമര്‍ശം അനാവശ്യമായിരുന്നു\'\'.
വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസ് അന്വേഷണങ്ങളില്‍ ഇടപെടാന്‍ അധികാരം ഇല്ല എന്ന കോടതി പരാമര്‍ശവും ഹൈക്കോടതി റദ്ദു ചെയ്തു. ഇത് സംബന്ധിച്ച് വ്യക്തമായി നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയ ജഡ്ജി വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിച്ചത് പൂര്‍ണ്ണമായും നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. തുടര്‍ന്ന് വിജിലന്‍സിനെതിരായാള്ള അത്തരം പരാമര്‍ശങ്ങള്‍ എല്ലാം റദ്ദു ചെയ്തു.
\'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം\' എന്ന കോടതി പാരമര്‍ശവും ചില കാര്യങ്ങള്‍ മനസാക്ഷിക്ക് വിടുന്നു എന്ന പരാമര്‍ശവുമാണ് വ്യാപകമായി തെറ്റിദ്ധാരണക്ക് കാരണമാക്കിയത്. ഇവിടെ പകര്‍പ്പിന്റെ 39ാം ഖണ്ഡത്തിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശം ഉണ്ടായിരിക്കുന്നത്. നീതി നടപ്പിലാക്കുക മാത്രമല്ല, നീതി നടപ്പിലാക്കി എന്ന് വ്യക്തമാക്കുക കൂടി ചെയ്യണം എന്ന ഒരു തത്വം സൂചിപ്പിക്കാന്‍ ആണ് കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന ഷേക്‌സ്‌പേറിയന്‍ ചൊല്ല് പരാമര്‍ശിച്ചത്. ഇത്തരം ഒരു കേസിനെ കുറിച്ച് അന്വേഷണം നടക്കുമ്പോള്‍ കുറ്റാരോപിതനായ ആള്‍ മന്ത്രിയായിരിക്കുന്നു എന്നത് സാധാരണക്കാര്‍ക്കിടയില്‍ സംശയം ജനിപ്പിക്കാന്‍ ഇടയാകും എന്ന പരാമര്‍ശമാണ് തുടര്‍ന്ന് കോടതി നടത്തിയത്. എന്നാല്‍, രാജി വെക്കണമെന്ന സൂചനയോ കോടതി വിധിയില്‍ നടത്തിയിരുന്നില്ല. മനസാക്ഷിയുടെ കാര്യം കോടതി സൂചിപ്പിച്ചത് ഇത് പറഞ്ഞതിന് ശേഷമല്ല താനും. മറ്റൊരു പരാമര്‍ശത്തോടൊപ്പം മനസാക്ഷിക്ക് വിടുന്നു എന്ന് പറഞ്ഞതും സീസറിന്റെ ഭാര്യയുടെ ഉദാഹരണവും ചൂണ്ടിക്കാട്ടിയപ്പോള്‍ സംശയത്തിന് അതീതമായിരിക്കാന്‍ മന്ത്രി രാജി വെക്കണമെന്നാണ് ജഡ്ജി പറഞ്ഞെന്നതായി വ്യാഖ്യാനം ഉണ്ടാകുകയായിരുന്നു.
എ ജിയുടെ അഭിപ്രായം ചോദിക്കാതെ നിയമോപദേശത്തിന് പോയെന്ന കാര്യത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയപ്പോഴാണ് കോടതി മനസാക്ഷിയുടെ കാര്യം പറഞ്ഞത്. മന്ത്രിയുടെ കീഴിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെയുള്ള കേസ് നിര്‍ണ്ണയിക്കുന്നത് ശരിയല്ല എന്നതു കൊണ്ടാണ് നിയമോപദേശത്തിന് പോയത് എന്ന വാദം എടുത്തു പറഞ്ഞാണ് കോടതി മനസാക്ഷിയെ കുറിച്ച് പരാമര്‍ശിച്ചത്. ഇത്തരം ഒരു കാര്യത്തിനുള്ള ചെലവ് സര്‍ക്കാറിന്റെ നികുതി പണത്തില്‍ നിന്നും കൊടുക്കണമോ എന്ന ധാര്‍മ്മിക ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. ഈ ചോദ്യത്തിന് ഉത്തരം കുറ്റാരോപിതന്റെ മനസാക്ഷിക്ക് വിടുന്നു എന്നാണ് കോടതി പറഞ്ഞത്.
എന്നാല്‍ ഈ പരാമര്‍ശവും വ്യാപകമായി വളച്ചൊടിച്ചിരിക്കയുകാണ്. രാജി വെക്കണമോ എന്ന കാര്യം മന്ത്രിയുടെ മനസാക്ഷിക്ക് വിടുന്നു എന്ന രീതിയിലാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞാന്‍ അടക്കമുള്ള സാധാരണക്കാരന്റെ നികുതിപ്പണം ദുരുപയോഗിക്കുകയാണോ എന്ന് ജഡ്ജി ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോടതി സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യം ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് ആയി കൊടുക്കുകയായിരുന്ന മറുനാടന്‍ അടക്കമുള്ള ഓണ്‍ലൈന്‍ പത്രങ്ങളും അത് പിന്തുണക്കുകയുമായിരുന്നു.
മുകളില്‍ സൂചിപ്പിക്കുന്ന ഭാഗങ്ങളില്‍ വ്യക്തമാകുന്ന വിധിയുടെ ഭാഗത്തിലാണ് ഞങ്ങള്‍ വാര്‍ത്തയുടെ ഉള്ളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നന്നത്. കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെട്ട അവസാനത്തെ കുറച്ചു പാരഗ്രാഫുകളും പ്രസിദ്ധീകരിക്കുന്നു. ആദ്യ ഭാഗത്തിലാണ് കേസിന്റെ പിന്നാമ്പുറങ്ങളില്‍ മാത്രമാണുള്ളത്. അതിനപ്പുറം യാതൊരു പരാമര്‍ശങ്ങളും ഉണ്ടായിരുന്നില്ല. സത്യം അറിയാതെ ചാനലുകളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രാജി ആവശ്യം സജീവം ആകുകയും ചെയ്ത ശേഷം അപ്രതീക്ഷിതമായാണ് കോടതി വിധിയുടെ പകര്‍പ്പ് വെളിയില്‍ വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha