വരുന്നത് ഇലക്ഷനാ ഞങ്ങ ഇപ്പം പോകും കേട്ടാ.. വീരനും ഷിബുവും യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നു

എം പി വീരേന്ദ്രകുമാറിന്റെ ജനതാദളും ഷിബു ബേബി ജോണിന്റെ ആര്‍എസ്പിയും യുഡിഎഫ് വിടാന്‍ ഒരു
ങ്ങുന്നു. ഇരു പാര്‍ട്ടികളും സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്തി. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രേമചന്ദ്രനും ഷിബു ബേബി ജോണും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. എം പി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ രംഗത്തെത്തിയത് വിഎസ് അച്യുതാനന്ദനാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് താഴെയിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതേ സമയം അവര്‍ സര്‍ക്കാരിനെ തള്ളിയിടില്ല. ഘടകകക്ഷികള്‍ പിണങ്ങി സര്‍ക്കാര്‍ തനിയെ വീഴണം.
കെ എം മാണി പിണങ്ങിയതോടെയാണ് സിപിഎം നീക്കങ്ങള്‍ ശക്തമാക്കിയത്. കെ എം മാണിയെ യുഡിഎഫ് ഒഴിവാക്കിയത് പോലെ മറ്റുള്ളവരെയും ഒഴിവാക്കുമെന്നാണ് സിപിഎം പ്രചരണം. മുങ്ങുന്ന കപ്പലാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ എന്നും അതില്‍ നിന്നും രക്ഷപ്പെടണമെന്നാണ് സിപിഎം യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. കെ എം മാണിയുടെ അവസ്ഥ തങ്ങള്‍ക്ക് വരാതിരിക്കണമെന്നാണ് ഘടകകക്ഷികളും ആഗ്രഹിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാരിനെ മുക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. അതിനിടെ ദേവസ്വം ബോര്‍ഡ് അംഗത്വത്തെ ചൊല്ലി ആര്‍എസ്പി, യുഡിഎഫുമായി ഇടഞ്ഞു. കോണ്‍ഗ്രസാകട്ടെ ആരെയും സ്വാധീനിക്കേണ്ടെന്ന നിലപാടിലുമാണ്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ മുങ്ങാനാണ് സുധീരനും രമേശ് ചെന്നിത്തലയും ആഗ്രഹിക്കുന്നത്.
വീരേന്ദ്രകുമാറിന് വിഎസുമായി നല്ല അടുപ്പമുണ്ട്. കെ പി മോഹനനും സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു. കൂത്തു പറമ്പാണ് മോഹനന്റെ മണ്ഡലം അവിടെ ജയിക്കണമെങ്കില്‍ സിപിഎമ്മിന്റെ സഹായം വേണം.
കൊല്ലം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൈവിട്ടതോടെയാണ് ആര്‍എസ്പിക്ക് ഇളക്കം തട്ടിയത്. എങ്ങനെയെങ്കിലും എല്‍ഡിഎഫില്‍ മടങ്ങിയെത്തിയാല്‍ മതിയെന്നാണ് ആര്‍എസ് പി ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കില്‍ കൊല്ലത്തെ പ്രതാപം മടക്കി കൊണ്ടു വരാമെന്നും ആര്‍എസ്പി കരുതുന്നു. ചവറ പാര്‍ട്ടിയെ ചവറുകളായി കണ്ടാല്‍ പണി കൊടുക്കുമെന്നാണ് ഭീഷണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























