ഇ.പി ജയരാജന്‍ നവകേരളമാര്‍ച്ചില്‍ സജീവമാകാഞ്ഞതെന്ത്?

പിണറായി വിജയന്റെ വലം കൈ ആയിരുന്ന ഇ.പി ജയരാജന്‍ നവകേരള മാര്‍ച്ചില്‍ സജീവമായിരുന്നില്ല. എന്നാല്‍ ഇക്കാര്യം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. പിണറായി അഞ്ച് കൊല്ലം മുമ്പ് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ ഇ.പി ആയിരുന്നു. ഇത്തവണത്തെ യാത്രയുമായി ബന്ധപ്പെട്ടോ, അതിന് മുമ്പോ ഉണ്ടായ ഏതോ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജനുമായി പിണറായി ഇടഞ്ഞത്. സി.പി.എമ്മിലെ ഫണ്ട് റൈസറില്‍ പ്രധാനിയാണ് ഇ.പി. അതുകൊണ്ടാണ് സി.പി.എം വ്യാപാരികളുടെ സംഘടന തുടങ്ങിയപ്പോള്‍ പിണറായി ഇടപെട്ട് ഇ.പിയെ അതിന്റെ നേതാവാക്കിയത്.
താമസിക്കാതെ ദേശാഭിമാനിയുടെ ചുമതലയില്‍ നിന്നും ഇ.പിയെ മാറ്റുമെന്നറിയുന്നു. പാര്‍ട്ടി പത്രം ഇപ്പോള്‍ പിണറായിയുടെ നേതൃത്വത്തിലാണ്. തിരുവനന്തപുരം മാഞ്ഞാലിക്കുളത്തുള്ള കോടിക്കണക്കിന് രൂപയുടെ പഴയ ഓഫീസ് ചാക്ക് രാധാകൃഷ്ണന് മതിപ്പ് വിലയില്‍ കുറച്ച് വിറ്റത് മുമ്പ് വിവാദമായിരുന്നു. ആ കച്ചവടത്തിന് ചുക്കാന്‍ പിടിച്ചത് ഇ.പിയായിരുന്നു. പാര്‍ട്ടി പ്ലീനത്തിന് ആശംസ അര്‍പ്പിച്ച് ചാക്ക് രാധാകൃഷ്ണന്റെ ഹോട്ടലിന്റെ പരസ്യം മുഖപത്രത്തില്‍ വന്നതും വിവാദമായിരുന്നു. അന്നും ഇ.പി ശക്തമായി പാര്‍ട്ടിയെ പിന്തുണച്ച് എത്തിയിരുന്നു. ആ ജയരാജന്റെ കസേരയാണ് തെറിക്കാന്‍ പോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha