തകര്‍ന്ന് തരിപ്പണമായി കെസ്ആര്‍ടിസി, ബസ് വാങ്ങാന്‍ ഹസ്‌കോയില്‍ നിന്ന് അനുവദിച്ച 137 കോടി രൂപ പാഴാക്കിയതായി ആരോപണം

യുഡിഎഫ് സര്‍ക്കാരിന്റെ വികസവന നേട്ടങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിലും ടിവികളിലും പരസ്യങ്ങളുടെ ബഹളമാണ്. എവിടെയാണ് വികസനം. കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഗുണമോ അതോ ദോശമോ. കെഎസ്ആര്‍ടിസിയുടെ വികസനം എന്ത് കൊണ്ടാണ് സര്‍ക്കാരിന് കീറാമുട്ടിയായത്.
യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും വെല്ലുവിളികളെ അതീജീവിച്ച് വളര്‍ത്താനും സര്‍ക്കാരിന് ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ദിവസം ചെല്ലും തോറും പ്രാരാബ്ദങ്ങളില്‍ നിന്ന് പ്രാരാബ്ദത്തിലേക്ക് പോവുകയാണ് കെഎസ്ആര്‍ടിസി.
ബസ് വാങ്ങാന്‍ ഹസ്‌കോയില്‍ നിന്ന് അനുവദിച്ച 137 കോടി രൂപ പ്രയോചനപ്പെടുത്താത്തതാണ് ഒടുവിലെത്തെ ആരോപണം. ആവശ്യ സര്‍വീസുകള്‍ക്ക് ബസില്ലെന്ന പരാതികള്‍ ഉയരുമ്പോഴാണ് ഈ തുക ഉപയോഗപ്പെടുത്തിയില്ലെന്ന വാര്‍ത്തകള്‍ വരുന്നത്. ബസിന്റെ ക്ഷാമം കാരണം ലാഭകരമായ ഒട്ടേറെ സര്‍വീസുകളാണ് ഇത്തരത്തില്‍ അധികൃതര്‍ ഒഴിവാക്കുന്നത്.മാത്രമല്ല വായ്പകൊണ്ട് ഓര്‍ഡര്‍ നല്‍കിയ ഷാസുകള്‍ ബോഡിനിര്‍മാണത്തിലെ അപാകത കാരണം ഇപ്പോഴും തുരുമ്പെടുത്ത് കിടപ്പുണ്ട്. പ്രതിദിനം അഞ്ച് ബസുകളുടെ ബോഡി നിര്‍മ്മിക്കാന്‍ ശേഷിയുള്ള സ്ഥാപനത്തിലാണ് ഈ ഗതി. സ്ഥാപനത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെന്നും പകരും യൂണിയനുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രവണതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പല പദ്ധതികളും നടപ്പാക്കിയെങ്കിലും അതൊന്നും വിജയിക്കാത്തത് സര്‍ക്കാരിന് തിരിച്ചടിയായി. പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കിയതാണ് കെഎസ്ആര്‍ടിസി ചെയ്ത നല്ലകാര്യമെന്നാണ് പൊതു അഭിപ്രായം. തമ്പാനൂരിലെ ബഹുനില ഷോപ്പിംങ്ങ് കോംപ്ലക്‌സ് മുതല്‍ പലതും ഇപ്പോഴും പ്രവര്‍ത്തിക്കാതെ കിടപ്പുണ്ട്. ഉദ്ഘാടനം ചെയ്ത് പോകുന്നതല്ലാതെ തുടര്‍ നടപടികളെടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ല. ഇന്ധനവില കുറഞ്ഞിട്ടും കെഎസ്ആര്‍ടിസി ചാര്‍ജ്ജ് കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സെസ് എന്ന പേരില്‍ യാത്രക്കാരില്‍ നിന്ന് അധിക തുക പിരിക്കുന്നതുമൂലം പ്രതിദിനം യാത്ര ചെയ്യുന്നവരുല്‍ നാല് ലക്ഷത്തിന്റെ കുറവാണ് ഉണ്ടായത്. സെസ് വഴി ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാ ഇന്‍ഷുറസ് ആകട്ടെ യാത്രക്കാര്‍ക്ക് വേണ്ടത്ര പ്രയോചനം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. മാത്രമല്ല കെ എസ്ആര്‍ടിസി മൂലമുണ്ടായ അപകടങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. ഇതിനൊന്നും പരിഹാരമില്ലെന്നും ഇതൊക്കെ സംഭവിക്കുന്നതാണെന്നുമാണ് അധികൃതരുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha