മാ-ജോ തര്‍ക്കത്തിന് പിന്നിലാരെന്നറിയുമോ?

കേരള കോണ്‍ഗ്രസ് എമ്മിനെ രണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര് മറ്റാരുമല്ല ഉമ്മന്‍ചാണ്ടി
പിജെ ജോസഫിനെയും മാണിയെയും രണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങിയിട്ട് നാളുകളായി. കെ എം മാണി രാജി വയ്ക്കുമ്പോള്‍ ജോസഫിനോട് രാജി വയ്‌ക്കേണ്ടെന്ന് പറഞ്ഞതും ഉമ്മന്‍ചാണ്ടിയാണ്, ചീഫ് വിപ്പ് ഉണ്ണിയാടന്റെ രാജി സ്വീകരിക്കാതിരുന്നതും ഉമ്മന്‍ചാണ്ടി തന്നെ.
യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കെ എം മാണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയാല്‍ പിജെ ജോസഫിനെ ഒപ്പം നിര്‍ത്താനാണ് ഉമ്മന്‍ചാണ്ടിയുടെ പദ്ധതി,.പിജെ ജോസഫിനൊപ്പമുള്ള ആന്റണി രാജു, പി.സി.ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള രഹസ്യ ചര്‍ച്ചയില്‍ പങ്കെടുത്തത്. മാണിയെ വിട്ടു വരാമെങ്കില്‍ ജോസഫ് വിഭാഗത്തിന് മാണി വിഭാഗത്തിനു നല്‍കുന്ന അത്രയും സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഗ്ദാനം,.
കടുത്തുരുത്തി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് നല്‍കും. മോന്‍സ് ജോസഫ് , കുരുവിള എന്നീ എംഎല്‍എമാര്‍ക്ക് ഇടതു മുന്നണിയില്‍ ചേക്കേറാന്‍ യാതൊരു താത്പര്യവുമില്ല കാരണം കടുത്തുരുത്തി ശക്തമായ യുഡിഎഫ് മണ്ഡലമാണ്. ജോസഫിനോട് മാണിയില്‍ ലയിക്കാന്‍ ലയന സമയത്ത് ആവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടിയാണ്. പിസി ജോര്‍ജിനോടും ഇതേ ആവശ്യം ഉന്നയിച്ചത് ഉമ്മന്‍ചാണ്ടി തന്നെ.
കെ എം മാണിയെ ബാര്‍ക്കോഴയില്‍ കുരുക്കിയതും ഉമ്മന്‍ചാണ്ടി തന്നെ. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം വായിക്കാമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മനസ് മനസിലാക്കും. അതേ ദിനപത്രത്തിന്റെ ഒന്നാം പുറത്തെ ഇന്നത്തെ പ്രധാന വാര്‍ത്ത ജോസഫും മാണിയും തമ്മിലുള്ള കലഹമാണ്, ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം പോലെ മാണിയുടെ പേരു വായിച്ച കേരള കോണ്‍ഗ്രസ് ഓഫീസിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.
കെ എം മാണി റബര്‍ സമരത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് കേരളത്തില്‍ ജോസഫും മാണിയും പിളര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. റബറിന്റെ നേട്ടം മാണിയിലൊതുക്കാതിരിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇതിനു പിന്നില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha