സൂപ്പര്‍സ്റ്റാറുകളുടെ പടങ്ങള്‍ കാണാന്‍ ആളില്ല, മമ്മൂട്ടിയും മോഹന്‍ലാലും കടുത്ത പ്രതിസന്ധിയില്‍

പടം കാണാന്‍ ആളില്ലാത്തത് സൂപ്പര്‍ സ്റ്റാറുകളുള്‍ക്ക് വിനയാകുന്നു. മമ്മൂട്ടിയുടെ ഈയിടെ ഇറങ്ങിയ പുതിയ നിയമം ആളില്ലാത്തതുകാരണം പല തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചത് താരത്തെ ആശങ്കയിലാക്കിയതായാണ് വിവരം. തിയറ്ററുകളില്‍ ഷോ ഒരു നേരവും രണ്ട് നേരവും മാത്രമാണ് കാണിക്കുന്നത്. ഇനി യുവ താരങ്ങളുടെ സിനിമകള്‍ക്കൊപ്പം തങ്ങളുടെ സിനിമകള്‍ ഇനി റിലീസ് ചെയ്യേണ്ടെന്നാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും തീരുമാനം.
യുവ താരങ്ങളായ പ്രഥ്വിരാജ്, നിവിന്‍പോളി, ഫഹദ്ഫാസില്‍ എന്നിവരുടെ സിനിമകള്‍ക്കാണ് ഇപ്പോള്‍ തിരക്ക്. യുവതാരങ്ങളുടെ പടങ്ങള്‍ ഇല്ലാത്ത നേരത്ത് സുപ്പര്‍സ്റ്റാറുകളുടെ പടം റിലീസ് ചെയ്യുന്നതാണ് നല്ലതെന്നാണ് വിതരണക്കാര്‍ പറയുന്നത്. യുവതാരങ്ങളുടെ പടങ്ങള്‍ നിറഞ്ഞോടുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ പടത്തിന് ആളുകള്‍ തീരെ കുറവാണെന്നതും ചര്‍ച്ചയായിട്ടുണ്ട്. സൂപ്പര്‍ സ്റ്റാറുകളുടെ പടങ്ങള്‍ കൊള്ളാമെങ്കില്‍ വന്ന് കാണുന്നവരാണ് കൂടുതലെന്നും എന്നാല്‍ യുവ നിരയുടെ സിനിമകള്‍ക്ക് എപ്പോഴും പ്രേക്ഷകര്‍ ഉണ്ടെന്നും തിയറ്ററുടമകള്‍ പറയുന്നു. മാത്രമല്ല ഇപ്പോള്‍ സുപ്പര്‍ സ്റ്റാറുകളുടെ സിനിമ വീട്ടിലിരുന്ന് കാണുന്നതാണ് നല്ലതെന്ന അഭിപ്രായവും പ്രേക്ഷകരുടെ ഇടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു പുതിയ നിയമം. വ്യത്യസ്ഥത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും മികച്ചതായിട്ടും അധികം പ്രേക്ഷക ശ്രദ്ധ കിട്ടാതെ പോയത് യുവതാരങ്ങളുടെ ചിത്രങ്ങളുടെ കൂടെ റിലീസ് ചെയ്തതിനാലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. ഇതിനു ഉദാഹരണമായി പത്തേമാരി മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമായിരുന്നു. എന്നാല്‍ അത് ശ്രദ്ധിക്കാതെ പോയത് പ്രിഥിരാജിന്റെ എന്നും നിന്റെ മൊയ്തീന്‍ റിലീസ് ചെയ്ത സമയത്താണെന്നാണ് ഫാന്‍സുകാര്‍ പറയുന്നത്. മൊയ്തീന് ശേഷമോ അതിന് മുമ്പോ റിലീസ് ചെയ്തിരുന്നെങ്കില്‍ മികച്ച സിനിമയായേനേ എന്നാണ് സിനിമാ നിരൂപകര്‍ തന്നെ അഭിപ്രായപ്പെടുന്നത്.
മാത്രമല്ല യുവതാരങ്ങളുടെ പിറകേയാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും. അതോടെ സൂപ്പര്‍സ്റ്റാറുകള്‍ സിനിമയില്‍ നിന്ന് പുറത്താകുമോ എന്ന പേടിയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം, നിവിന്‍പോളിയുടെ ആക്ഷന്‍ ഹീറോ ബിജു, പ്രിഥ്വിരാജിന്റെ പാവാട തുടങ്ങിയ ചിത്രങ്ങള്‍ നിറഞ്ഞോടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha