വിവരാവകാശo കുഴങ്ങുന്നു.... വിവരമുള്ളവരുടെ പണി പോകുമോ?

കഴിഞ്ഞ ദിവസം നിയമിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ സ്ഥാനം വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ അവസ്ഥയ്ക്ക് സമാനമാകുമെന്ന് സൂചന. വിന്‍സന്‍ എം പോള്‍ ഉള്‍പ്പെടെയുള്ള കമ്മീഷണര്‍മാരുടെ ഭാവിയാണ് തുലാസില്‍ തൂങ്ങിയാടുന്നത്.
മലപ്പുറത്തെ സ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്‍ മജീദ്, കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ്, ജനതാദള്‍ നേതാവ് അങ്കത്തില്‍ അജയ്കുമാര്‍, പബ്‌ളിക് പ്രോസിക്യൂട്ടറും കേരള കോണ്‍ഗ്രസ് നേതാവുമായ റോയ്‌സ് ചിരയില്‍, വിശ്വകര്‍മ്മജരുടെ നേതാവ് പിആര്‍ ദേവദാസ് എന്നിവരെ കമ്മീഷണര്‍മാരും വിന്‍സന്‍ എം പോളിനെ ചീഫ് കമ്മീഷണറുമായാണ് സര്‍ക്കാര്‍ നിയമിച്ചത്.
ബാര്‍ക്കേസില്‍ നിന്നും മന്ത്രി കെ ബാബുവിനെ ഒഴിവാക്കിയതും കെ എം മാണിയെ കേസില്‍ കുരുക്കിയതുമാണ് വിന്‍സന്‍എം പോളിനുള്ള യോഗ്യത. ഇടതു പക്ഷത്തിന്റെ വിശ്വസ്തനാണ് അദ്ദേഹം. പോള്‍ ജോര്‍ജ് മുത്തൂറ്റ് വധക്കേസില്‍ കോടിയേരിക്ക് വേണ്ടപ്പെട്ട ചിലരെ കേസില്‍ നിന്നും ഒഴിവാക്കിയത് വിന്‍സനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ.ഡി.ബി ബിനുവാണ് നിയമനത്തിനെതിരെ കോടതിയിലേക്ക് നീങ്ങുന്നത്. വിവരാവകാശ കമ്മീഷണര്‍മാരായി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇപ്പോഴത്തെ നിയമനം. വിവരാവകാശ കമ്മീഷന്‍ രാഷ്ട്രീയക്കാരെ കൊണ്ട് നിറയ്ക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കമ്മീഷനുകളൊക്കെ രാഷ്ട്രീയക്കാരെ കൊണ്ട് നിറച്ചിരുന്നു. ഇത്തരം രാഷ്ട്രീയ നിയമനങ്ങള്‍ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന്റെ ശോഭ കെടുത്തുമെന്നാണ് കോടതി കണ്ടെത്തിയത്. പിഎസ്‌സിയില്‍ പോലും മുഴുവന്‍ സമയ രാഷ്ട്രീയ നേതാക്കളെ നിയമിക്കുന്ന കാലമാണ് ഇത്.
വിവരാവകാശ നിയമത്തിന്റെ 12(5), 15(5) വ്യവസ്ഥകള്‍െക്കതിരാണ് കമ്മീഷണര്‍മാരുടെ നിയമനമെന്ന ഡിബി ബിനുവിന്റെ നിലപാട് കോടതിയില്‍ വിജയിക്കാന്‍ തന്നെയാണ് സാധ്യത.
നേരത്തെ സിബിമാത്യൂസിനെ അച്യുതാനന്ദന്‍ നിയമിച്ചതു രാഷ്ട്രീയ പരിഗണന കണക്കിലെടുത്തു തന്നെയാണ്. പക്ഷേ സിബിമാത്യൂസ് ആരോപണം കേള്‍ക്കാത്ത ഉദ്യോഗസ്ഥനായിരുന്നു.
യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ നിയമനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണ് നല്‍കിയത്. പത്ര പ്രവര്‍ത്തന രംഗത്ത് നിന്നും ആരെയും നിയമിച്ചില്ല. നേരത്തെ പി.ഫസിലുദിനും സോണി ബി തെങ്ങമവും വിവരാവകാശകമ്മീഷണറായത് പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha