ശക്തന്‍, സെല്‍വരാജ്, ജോര്‍ജ് ഇക്കുറി തോമസും?

എന്‍ ശക്തന്‍, ആര്‍ സെല്‍വരാജ്, എ.റ്റി ജോര്‍ജ് എന്നിവരെ തോല്‍പ്പിക്കാനുള്ള പദ്ധതിക്ക് മലങ്കര കത്തോലിക്കാ സഭയുടെ പിന്തുണ. നാടാര്‍ സമുദായത്തിന്റെ വോട്ടു വാങ്ങി ജയിച്ചശേഷം നാടാര്‍ സംവരണത്തെ എതിര്‍ക്കുന്നവരെ വരുന്ന തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്ന വിഎസ്ഡിപിയുടെ തീരുമാനത്തിനാമ് മലങ്കരസഭ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്കെതിരെ തുറന്നടിച്ചിരുന്നു. നാടാര്‍ സമുദായംഗങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ നിര്‍ണായക സ്വാധീനമുണ്ട്.
നാടാര്‍ സമുദായത്തിലെ സംവരണം ലഭിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയാല്‍ അത് മറ്റ് സമുദായംഗങ്ങളുടെ എതിര്‍പ്പിന് കാരണമമാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മനസിലിരിപ്പ്. സംവരണം ലഭിക്കാത്ത നാടാര്‍ വിഭാഗത്തിന് സംവരണം നല്‍കാമെന്ന് യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. അതിന്റെ ലംഘനമാണുണ്ടായതെന്ന് വിഎസ്ഡിപിക്കും നാടാര്‍ സമുദായംഗങ്ങള്‍ക്കും പരാതിയുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്കും സംഘടിക ശക്തികള്‍ക്കും മുമ്പില്‍ മുട്ടുകുത്തിയ യുഡിഎഫ് സര്‍ക്കാര്‍ പാവപ്പെട്ട നാടാര്‍ മക്കളെ മറന്നത് പൊറുക്കാനാവാത്ത തെറ്റ് തന്നെയാണെന്ന് സമുദായ നേതാക്കള്‍ പറയുന്നു. എന്‍ ശക്തനെ സ്പീക്കറാക്കിയത് തങ്ങളാണ്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ നിന്നും ജയിപ്പിച്ചത് തങ്ങളാണെന്നും നാടാര്‍ സമുദായ നേതാക്കള്‍ പറയുന്നു.
അതേസമയം നാടാര്‍ സംവരണം ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാമെന്നാണ് ഇടതിന്റെ വാഗ്ദാനം. തിരുവനന്തപുരം ജില്ലയിലെ സീറ്റുകള്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. മലങ്കരസഭയുടെ വോട്ട് ഉറപ്പിക്കാറായാല്‍ തിരുവനന്തപുരം ജില്ലയില്‍ ജയിച്ചുകയറാമെന്നും ഇടതുമുന്നണി ലക്ഷ്യമിടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha