ഉദ്ഘാടിക്കാന്‍ മുഖ്യമന്ത്രിക്ക് ചെലവാകുന്നത് ദിവസം കാല്‍കോടി

ഉദ്ഘാടന മാമാങ്കം പുരോഗമിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓരോ പരിപാടിക്കും അദ്ദേഹത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ദിവസേന ചെലവഴിക്കുന്നത് കാല്‍കോടി! തറയും പാട്ടവും വിമാനത്താവളമാക്കുന്ന ജാലവിദ്യയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയെ തളയ്ക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും വേഗം വരേണ്ടിയിരിക്കുന്നു.
എല്ലാ ദിവസവും സിപിഎമ്മും പോഷകസംഘടനകളും മുഖ്യമന്ത്രിയെ തടയുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി പങ്കെടുത്ത രണ്ട് പരിപാടികളില്‍ അദ്ദേഹത്തെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു, രാവിലെ മെഡിക്കല്‍ കോളേജിലും കരമന-കളിയിക്കാവിള നാലുവരിപാതയുടെ ഉദ്ഘാടനത്തിനെത്തവേ നേമത്തുമാണ് സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ സുരക്ഷാ ചുമതലയ്ക്കായി ഏര്‍പ്പാടാക്കുന്നത് 2000 പോലീസുകാരെയാണ്. മുഖ്യമന്ത്രിക്ക് വഴിയൊരുക്കുന്നതിന് 1000 പോലീസുകാര്‍ വേറെയും വേണം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്നും മുഖ്യമന്ത്രി നേമത്ത് ചെല്ലണമെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരവും പോലീസിനെ അണി നിരത്തണം. ഉന്നത ഉദ്യോഗസ്ഥരാണ് സുരക്ഷയുടെ ചുക്കാന്‍ പിടിക്കുന്നത്.
ഇത്തരത്തില്‍ നടക്കുന്ന ഉദ്ഘാടന മാമാങ്കങ്ങള്‍ കാരണം നാട്ടുകാര്‍ ഗതികെടുകയാണ്. സ്വസ്ഥമായ സഞ്ചാരം ഒരാളുടെ അവകാശമാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് വരുന്ന കല്ലേറ് തങ്ങള്‍ക്കുകൊള്ളുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍. മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. അതിനാല്‍ ഇത്തരം കലാപങ്ങള്‍ ഒഴിവാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്.
സിപിഎം സമരം അവസാനിപ്പിക്കുമെന്ന് കരുതാന്‍ വയ്യ. മുഖ്യമന്ത്രി ഉദ്ഘാടനങ്ങളും അപ്പോള്‍ നാട്ടൂകാരായ നമുക്ക് ഇത് അനുഭവിക്കാന്‍ തന്നെയാണ് വിധി. എന്നാല്‍ ദിവസം കാല്‍കോടി മുടക്കി ഇത്തരം ഉദ്ഘാടനമാമാങ്കങ്ങള്‍ ആവര്‍ത്തിക്കണമോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha