മാങ്ങാഫോണുകാരെ സഹായിക്കാന്‍ ഹൈബി, ബാബു, നികേഷ്...

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാംഗോഫോണ്‍ കമ്പനി ഉടമകളെ സഹായിക്കാന്‍ ഹൈബി ഈഡന്‍രംഗത്ത്. എം.വി. നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രതികള്‍ക്ക് ഷെയറുമ്ട് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 268 കോടി വായ്പയെടുത്ത് തിരിച്ചടക്കാത്തതിന്റെ പേരിലാണ് കളമശ്ശേരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശികളായ ആന്റോ അഗസ്റ്റിന്‍(32) ജോസൂട്ടി അഗസ്റ്റിന്‍(24) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പിടിയിലായ ദിവസം തന്നെയാണ് മാംഗോ ഫോണ്‍ ലോഞ്ച് ചെയ്തത്. ലോഞ്ചിംഗ് ദിവസം പ്രമുഖ ദിനപത്രങ്ങളില്‍ കമ്പനി മാംഗോ പേജ് പരസ്യം നല്‍കിയിരുന്നു.
പ്രതികള്‍ക്കു വേണ്ടി ഉന്നത ഇടപെടലുകള്‍ പൊടിപൊടിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയയുടന്‍ പ്രതികളെ സ്വകാര്യ ഹോട്ടലിലെത്തിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കി. പ്രതികള്‍ക്ക് മാനുഷിക പരിഗണന നല്‍കിയെന്നാമ് പോലീസ് നല്‍കുന്ന വിശദീകരണം. മന്ത്രി കെ ബാബുവിന് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. പ്രതികളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ അറസ്റ്റിലായയുടന്‍ ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലില്‍ തങ്ങള്‍ക്ക് ഷെയറുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.
മംഗലാപുരത്തെ ഒരു തട്ടിപ്പു കേസിലും ഇവര്‍ പ്രതികളാണ്. സ്വകാര്യ വ്യക്തിയില്‍ നിന്നും ഒന്നരകോടി തട്ടിയെടുത്ത കേസിലാണ് ഇവര്‍ പ്രതികളായത്. കേരളത്തില്‍ നിന്നും ഇവരെ മംഗലാപുരത്തേക്ക് കൊണ്ടു പോകുമെന്നാണ് കേള്‍ക്കുന്നത്. കാനറാ ബാങ്കില്‍ 70 ലക്ഷം രൂപ തിരിച്ചടച്ചില്ലെന്ന പരാതിയും ഇവര്‍ക്കെതിരെ നിലവിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha