വീരനായ പുത്രാ.... എന്തിനാ അച്ഛനെ അനാഥനാക്കിയത്? കോടികളുടെ ആസ്തിയുള്ള ബോളിവുഡ് സംവിധായകന്റെ അച്ഛനായ ടിപിക്ക് ഏങ്ങനെ ഈ ഗതി വന്നു

മക്കള്‍ സമൂഹത്തിന്റെ ഏറ്റവും ഉന്നത സ്ഥാനങ്ങളില്‍. പ്രശസ്തനായ അച്ഛന്‍ ആരോരും നോക്കാനാനില്ലാതെ അനാഥമന്ദിരത്തില്‍... ഇതാണ് പ്രശസ്തതാരം ടി.പി. മാധവന്റെ ഇന്നത്തെ അവസ്ഥ. മലയാളസിനിമയില്‍ നാലുപതിറ്റാണ്ടു നിറഞ്ഞുനിന്ന ടി.പി മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ സിനിമാക്കാരോ പോലും സഹായത്തിനില്ലാതെ ആ മനുഷ്യന്‍ നീറുകയാണ്.
ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജില്‍ ബിരുദം നേടിയ ടിപി അറുപതുകളില്‍ മുംബൈയിലെ ഒരു ഇംഗ്ലീഷ് പത്രസ്ഥാപനത്തില്‍ ജോലിചെയ്തിരുന്നു. 75കളില്‍ പരസ്യ ഏജന്‍സികളില്‍ ജോലി ചെയ്തു. പിന്നീടാണ് സിനിമയില്‍ സജീവമായത്.
കഴിഞ്ഞ ഒക്ടോബര്‍ 23 ന് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നുവീണ ടി.പി.മാധവനെ തിരക്കി ആരുംചെന്നില്ല. തുടര്‍ന്ന് ചില സുഹൃത്തുക്കളാണ് അദ്ദേഹത്തെ രക്ഷിച്ച് കേരളത്തിലെത്തിച്ചത്. മോശമായ ആരോഗ്യാവസ്ഥയിലും ആരോരുമില്ലാതെ ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാന്‍ തയാറെടുക്കുന്ന സമയത്താണ് പത്തനാപുരത്തെ ഗാന്ധിഭവന്‍ അഭയം നല്‍കിയത്.
നൂറിലധികം സിനിമകളില്‍ നിറസാന്നിധ്യമായ ടിപി 1994 മുതല്‍ 97 വരെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ സെക്രട്ടറിയായിരുന്നു. 2000 മുതല്‍ 2006 വരെ വരെ ജോ. സെക്രട്ടറിയുമായിരുന്നു. പക്ഷെ പറഞ്ഞിട്ടിന്തു കാര്യം. ഒന്നിനും കൊള്ളാതാകുമ്പോള്‍ സിനിമാക്കാര്‍ക്ക് വേണ്ടേ വേണ്ട.
സിനിമയിലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു. ഇക്കാര്യം പല സിനിമാപ്രവര്‍ത്തകരോടും പറഞ്ഞെങ്കിലും അവരാരും തിരിഞ്ഞു നോക്കിയില്ല. ജീവിതത്തിലെ ഈ ഒറ്റപ്പെട്ട അവസ്ഥയിലും അദ്ദേഹത്തെ ഒന്ന് കാണാനോ സംസാരിക്കാനോ സുഹൃത്തുക്കളെന്ന് പറയുന്ന ആരും വന്നിട്ടില്ല. മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടെങ്കില്‍ പിന്നെ തങ്ങള്‍ക്കെന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല ടിപിയുടെ ആരോയും വകവയ്ക്കാത്ത പെരുമാറ്റമാണ് ഇതിനെല്ലാം കാരണമെന്നും അവര്‍ ശവത്തെ കുത്തുന്നു.
ഏകദേശം മുപ്പത് വര്‍ഷത്തോളമായി അദ്ദേഹം ഭാര്യയും മക്കളുമായി അകന്നു കഴിയുകയാണ്. ഇത്രയും സംഭവവികാസങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു മകനും മകളുമാണ് മാധവനുള്ളത്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ രാജ കൃഷ്ണ മേനോനും ദേവികയും. മകളുടെ വിവാഹം പോലും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല.
അക്ഷയ് കുമാര്‍ നായകനായ 2016ലെ സൂപ്പര്‍ഹിറ്റ് ഫിലിം എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് രാജ കൃഷ്ണ മേനോന്‍. 206ല്‍ ബരക് ആന എന്ന സിനിമയും സംവിധാനം ചെയ്തു. അറിയപ്പെടുന്ന പരസ്യസംവിധായകനും നിര്‍മ്മാതാവും കൂടിയാണ് രാജകൃഷ്ണന്‍. അദ്ദേഹം സംവിധാനം ചെയ്ത എയര്‍ലിഫ്റ്റിന്റെ നിര്‍മ്മാണ ചെലവ് 60 കോടിയാണ്. സംവിധായകന് പ്രതിഫലമായി കോടികള്‍ തന്നെ ലഭിച്ചു.
ഇത്രയൊക്കെ പണക്കാരനായ മകന് അച്ഛന് തല ചായ്ക്കാനൊരു തണല്‍ ഒരുക്കാന്‍ കഴിയാത്തത് എല്ലാവരേയും വേദനിപ്പിക്കുന്നു. പ്രതാപകാലത്ത് എന്തൊക്കെ ബഹളം കാട്ടിയാലും അച്ഛനല്ലേ... കൈവളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കിയിരുന്ന ആ അച്ഛന്റെ ഓര്‍മ്മകള്‍ സാക്ഷി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha