സായ്കുമാര്‍ എങ്ങനെ മുകേഷിന്റെ അച്ഛനായി

മുകേഷാണോ സായ്കുമാറാണോ മൂത്തത്? അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്നു ചോദിക്കുന്നത് പോലെയല്ല. രാംജിറാവു സ്പീക്കിംഗിലെ ജോഡി താരങ്ങള്‍ ഇരുവരും ഒരേ പ്രായക്കാരാണെന്നാണ് സിനിമ ആസ്വാദകര്‍ പറയുന്നത്. എന്നാല്‍ വാസ്തവം അതല്ല. മുകേഷാണ് സായ്കുമാറിനക്കാള്‍ മൂത്തത്. മുകേഷ് ജനിച്ചത് 1957ല്‍. സായ്കുമാര്‍ ജനിച്ചത്1963ലും . അഞ്ചു വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
എന്നാല്‍ മുകേഷിന്റെ അച്ഛനായി സായ്കുമാര്‍ അഭിനയിച്ചിട്ടുണ്ട്. സൗണ്ട് തോമ എന്ന ചിത്രത്തിലാണ് സായ്കുമാര്‍ മുകേഷിന്റെ അച്ഛനായി അഭിനയിച്ചത്. തന്നെക്കാള്‍ പ്രായം കുറഞ്ഞവരുടെ അച്ഛനായി അഭിനയിക്കാന്‍ സായ്കുമാറിന് ഒരു മടിയുമില്ല. 1959 ല്‍ ജനിച്ച മോഹന്‍ലാലിന്റെ അച്ഛനായും സായ്കുമാര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛനായി സായ്കുമാര്‍ വേഷമിടുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് പ്രായകൂടുതലുണ്ടെന്ന് തോന്നിപോകും. പെരുമാറ്റത്തിലും സായ്കുമാര്‍ സീനിയര്‍മാന്‍ തന്നെയാണ്. രണ്ടു ചിത്രങ്ങളിലാണ് സായ്കുമാര്‍ മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചത്. ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയിലും.
ഒരിക്കല്‍ അച്ഛന്‍ വേഷത്തെ കുറിച്ച സായ്കുമാറിനോട് ചോദിച്ചു. മോഹന്‍ലാലും മുകേഷുമൊക്കെ എന്റെ പിറക്കാത്ത പോയ മക്കളാണ് . സായ്കുമാര്‍ അച്ഛന്‍ വേഷത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഗംഭീര്യം എടുത്തു പറയേണ്ടതാണ്. മോഹന്‍ലാലിനും മുകേഷിനുമൊക്കെ സായ്കുമാര്‍ അച്ഛനാകുന്നതിനോടാണ് കൂടതലിഷ്ടം. വെള്ള ഷര്‍ട്ടും മുണ്ടുമുടുത്ത് സായ്കുമാര്‍ ചമഞ്ഞ് വന്നാല്‍ കാണാന്‍ നല്ല ചന്തമാണെന്നാണ് താരങ്ങള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha