ബാലപീഡകള്‍ മലപ്പുറത്തോ കൂടുതല്‍

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാത്ക്രമണ കേസുകള്‍ ഏറ്റവുമധികം നടക്കുന്നത്. മലപ്പുറത്ത്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പോസ്‌കോ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം 1569 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 182 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. ഓരോ വര്‍ഷവും മലപ്പുറത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണ കേസുകള്‍ പെരുകുന്നതായാണ് കണ്ടെത്തല്‍. ഇതില്‍ 18 വയസിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്നതിരെയാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകൂട്ടല്‍ പുറത്തു വിട്ടത്.
മലപ്പുറം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം തിരുവനന്തപുരമാണ്. 163 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോടാണ് തൊട്ടു പിന്നില്‍, 151 കേസുകള്‍. 2014 ല്‍ മലപ്പുറത്ത് 103 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം കേസുകള്‍ തടയാനുള്ള ഏളുപ്പമാര്‍ഗ്ഗം കുറ്റവാളികളുടെ ലൈംഗിക ശേഷി നശിപ്പിക്കലാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒക്‌ടോബര്‍ 16 നാണ് കോടതി ഉത്തരവുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നിയമനടപടികളില്ലെന്ന ആക്ഷേപവും സജീവമാണ്. കുറ്റവാളികളില്‍ പലരും നിയമ കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നതും പതിവാണ്. തെളിവില്ലാത്തതാണ് പലപ്പോഴും കുറ്റവാളികള്‍ക്ക് തുണയായി മാറാറുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നത് കേരളത്തില്‍ സാധാരണമാണ്. യഥാര്‍ത്ഥ വയസ് മറച്ചു വച്ചായിരിക്കും പെണ്‍കുട്ടികളെ കെട്ടിച്ചയയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha