മുനീറിന് പണി തീര്‍ച്ച

മന്ത്രി എം.കെ. മുനീറിന് ഇത്തവണ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പണി കൊടുക്കും. കോഴിക്കോട് സൗത്തില്‍ തന്നെ മത്സരിപ്പിക്കരുതെന്ന മുനീറിന്റെ അഭ്യര്‍ത്ഥന കുഞ്ഞാലിക്കുട്ടി തള്ളി. നിറ്റിംഗ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിച്ചാല്‍ മതിയെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. കോഴിക്കോട് സൗത്തില്‍ മത്സരിക്കുകയാണെങ്കില്‍ ജയസാധ്യത കുറവാണെന്നാണ് മുനീറിന്റെ കണക്കുകൂട്ടല്‍.
തോല്‍ക്കുകയാണെങ്കില്‍ തോല്‍ക്കട്ടെ എന്നാണ് മുനീര്‍ പറയുന്നത്. പഞ്ചായത്ത് മന്ത്രി എന്ന നിലയില്‍ മുനീര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഒരു കളങ്കത്തിനും ഇടകൊടുത്തിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. തന്നെ ദൈവം ജയിപ്പിക്കുമെന്നാണ് എം. കെ മുനീര്‍ പറയുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുനീര്‍ ഇന്ത്യാ വിഷന്‍ മുതലാളിയായിരിക്കെ റെജീന വിവാദത്തില്‍ മുനീര്‍ നടത്തിയ ചില നീക്കങ്ങളാണ് 2001-2006 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടിയെ രാജി വയ്പ്പിച്ചത്. അന്നു മുതല്‍ തുടങ്ങിയതാണ് മുനീറിനോടുള്ള പകരം. വര്‍ഷം പലതു കഴിഞ്ഞെങ്കിലും ഉള്ളില്‍ കൊണ്ടു നടന്നു, പകയിപ്പോള്‍ തികട്ടി പുറത്തേക്ക് വന്നു.
കോഴിക്കോട് സൗത്തില്‍ 2011 ല്‍ മുനീറിന് സീറ്റ് കൊടുക്കുമ്പോള്‍ തോല്‍ക്കണമെന്നാമ് കുഞ്ഞാലിക്കുട്ടി കരുതിയത്. എന്നാല്‍ തോറ്റില്ല.
ഇന്ത്യാവിഷന്‍ ചാനല്‍ പൂട്ടിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പത്തായം വച്ചതാണ്. അതും സംഭവിച്ചു. ചാനല്‍ പൂട്ടിച്ചു. കള്ളചെക്ക് കേസുകളില്‍ മുനീര്‍ പ്രതിയായി. ഒടുവിലിതാ മുനീര്‍ തോല്‍വിയുചെ രുചിയറിയാന്‍ പോകുന്നു.
ഇനി മുനീറിന് അഭയം സിപിഎമ്മാണ്. കുടുംബശ്രീയുടെ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം സിപിഎമ്മിനെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിക്കുന്നു. അതിനു സിപിഎം പ്രത്യുപകാരം ചെയ്യുമോ എന്നാണ് മുനീര്‍ കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha