കേരള കോണ്‍ഗ്രസിനെ വെട്ടിയത് മെത്രാന്‍മാര്‍

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പിനെ പിളര്‍ത്തിയതിന് പിന്നില്‍ മൂന്ന് കത്തോലിക്ക ബിഷപ്പുമാര്‍. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആശീര്‍വാദത്തോടെയാണ് ഇവര്‍ കരുക്കള്‍ നീക്കിയത്.
പി.ജെ ജോസഫിനെ പിളര്‍ത്താനായിരുന്നു പദ്ധതി. എന്നാല്‍ മോന്‍സ് ജോസഫിന്റെ ശക്തമായ ഇടപെടല്‍ വഴി ജോസഫ് മാണിക്കൊപ്പം ഉറച്ചു നിന്നു,
ഇടുക്കി, കാഞ്ഞിരപ്പള്ളി മൂവാറ്റുപുഴ ബിഷപ്പുമാരാണ് പിളര്‍പ്പിനു ചുക്കാന്‍ പിടിച്ചത്., സിപിഎം അധികാരത്തില്‍ വരുമെന്നാണ് കേരളത്തിലെ ക്രൈസ്തവ സഭകള്‍ കരുതുന്നത്. ക്രൈസ്തവര്‍ക്ക് ഭരിക്കുന്ന സര്‍ക്കാരില്‍ പിടിപാടുവേണം. അതിന് ഇത്രയും കാലം അവര്‍ ഉപയോഗിച്ചിരുന്നത് പിജെ ജോസഫിനെയാണ്. എന്നാല്‍ വിഎസ് സര്‍ക്കാരില്‍ നിന്നും ജോസഫ് രാജി വച്ച് യുഡിഎഫില്‍ ചേര്‍ന്നതോടെ പിടി നഷ്ടമായി.
ക്രൈസ്തവ സഭകള്‍ക്ക് സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ബിസിനസ് സ്ഥാപനങ്ങളും നിരവധിയുണ്ട്. അതത് സര്‍ക്കാരില്‍ പിടുത്തമില്ലെങ്കില്‍ ഇവര്‍ക്ക് മുന്നോട്ടുപോകാനാകില്ല. പി.ജെ ജോസഫ് പിളരില്ലെന്നു കണ്ടപ്പോള്‍ അതുപോലെ കരുത്തനായ ഒരു നേതാവിനെ ക്രൈസ്തവ സഭകള്‍ കണ്ടെത്തിയത് ഫ്രാന്‍സിസ് ജോര്‍ജിലാണ്. അന്തരിച്ച കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്.
ജോസ് കെ മാണിയുടെ നേതൃത്വം ഉപേക്ഷിച്ച് പോകുന്നു എന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവനയില്‍ ഒരര്‍ത്ഥവുമില്ല. ജോസ് കെ മാണിയായിരുന്നില്ല ഫ്രാന്‍സിസ് ജോര്‍ജിനു മുമ്പിലുള്ള പ്രതിബന്ധം.
ഇടതുമുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ക്രൈസ്തവ സഭ വിദ്യാഭ്യാസ മന്ത്രിയാക്കും. കഴിഞ്ഞ തവണ എം എ ബേബി ക്രൈസ്തവ സഭകളുടെ ആവശ്യങ്ങളെല്ലാം ലാഭമില്ലാതെ നിറവേറ്റിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha