മണി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സംശയിക്കുന്നു

ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മദ്യത്തില്‍ മെതനോള്‍ കലര്‍ത്തി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് മണിയെ കൊച്ചിയിലെ പ്രശസ്തമായ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തിന് പുറമേ തൊണ്ടയ്ക്ക് കാന്‍സര്‍ പിടിപെട്ടതിന്റെ ലക്ഷണങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നതായി അറിയുന്നു. ഇതേ തുടര്‍ന്ന് താരം മാനസികമായി തളര്‍ന്നിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും അറിയുന്നു.
വിഷം കഴിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ചാലക്കുടി പൊലീസ് മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതിനാല്‍ പൊലീസിന് കഴിഞ്ഞില്ല. ഇക്കാര്യം ചേരാനല്ലൂര്‍ പൊലീസ് അറിഞ്ഞതോടെയാണ് മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത്. അമിതമായ ബിയറിന്റെ ഉപയോഗമാണ് കരള്‍ രോഗത്തിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് ശരീരം ക്ഷീണിച്ചിരുന്നു. ചികില്‍സയിലൂടെ രോഗം ഭേദമാകുമായിരുന്നു എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാന്‍സറിന്റെ ലക്ഷണങ്ങളും അറിഞ്ഞതോടെ താരം തളര്‍ന്ന് പോയി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. രോഗം പിടിപെട്ടതോടെ കുറേ നാളായി സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പൊലീസുമായി സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha