വാറ്റുചാരായത്തിലെ മിഥൈല്‍ ആല്‍ക്കഹോളാണ് മണിയെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു

സുഹൃത്തുക്കളുമൊത്ത് കലാഭവന്‍ മണി കഴിച്ച വാറ്റു ചാരായത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് കൂടിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു. മണി കരള്‍ രോഗ ബാധിതനായതിനാലാണ് പ്രശ്‌നമായത്. കൂടെ കഴിച്ചവര്‍ക്ക് യാതൊന്നും സംഭവിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചാല്കകുടി പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. സഹോദരന്‍ രാമകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. തൃശൂരിലുള്ള ചില ഗുണ്ടാ സംഘങ്ങളുമായി മണിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന കാലം മുതലുള്ള ബന്ധമാണ്.
ഈ സംഘത്തില്‍ പെട്ട ചിലര്‍ ചാരായം വാറ്റാറുണ്ട്. അതൊക്കെ മണിക്ക് നല്‍കാറുമുണ്ട്. പല ലൊക്കേഷനുകളിലും ഇവര്‍ വാറ്റ് ചാരായം എത്തിച്ച് കൊടുത്തിട്ടുമുണ്ട്. പല താരങ്ങളും അതിനായി കാത്തിരിക്കുകമായിരുന്നു. മണിയുടെ മരണം അറിഞ്ഞതോടെ അവരെല്ലാം ആശങ്കയിലായി. എന്നാല്‍ മണിക്ക് രോഗം ഉള്ളത് കൊണ്ട് മാത്രമാണ് മരണം സംഭവിച്ചത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് സിനിമ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, ദിലീപ്, നാദിര്‍ഷ, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് പൊലീസുമായും ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വീട്ടിലോ , സിനിമയിലോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha