ഓര്‍ത്തഡോക്‌സിന്റെ കൈ പിടിച്ച് കോടിയേരി

മധ്യതിരുവിതാംകൂറിലെ റാന്നി, തിരുവല്ല, അടൂര്‍, മാവേലിക്കര, കുന്നംകുളം,തുടങ്ങിയ മണ്ഡലങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭ നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു, കോട്ടയത്ത് തിരുവഞ്ചൂരിനെയും ഹരിപ്പാട് രമേശ് ചെന്നിത്തലയെയും തോല്‍പ്പിച്ച് സിപിഎം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് കോടിയേരി ബാലകൃഷ്ണനും ഓര്‍ത്തഡോക്‌സ് സഭാമേധാവിയും തീരുമാനിച്ചിരിക്കുന്നത്. 2011 മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തങ്ങള്‍ക്ക് നേരെ പുലര്‍ത്തുന്ന നിസഹകരണത്തിന് പകരം വീട്ടാനാണ് ഓര്‍ത്തഡോക്‌സിന്റെ ശ്രമം. കഴിഞ്ഞ തവണ ജോസ്ഫ് എം പുതുശ്ശേരിക്ക് സീറ്റ് കൊടുക്കാത്ത സംഭവം ആവര്‍ത്തിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്യുള്ള സ്ഥാനാര്‍ത്ഥികള്‍ സഭയുടെ കോപം ഏറ്റെടുേമണ്ടി വരും. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടി മാത്രമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ചിരുന്നത്.
സഭയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നൊക്കെ സര്‍ക്കാര്‍ പ്രതിനിധികളെ മാറ്റി നിര്‍ത്തിയിരുന്നു. കോട്ടയം പഴയ സെമിനാരി ദ്വിശതാബ്ദി ആഘോഷത്തില്‍ മുഖ്യമന്ത്രിയെ പോലും ക്ഷണിച്ചില്ല. ഗവര്‍ണറായിരുന്നു ഉദ്ഘാടകന്‍. യാക്കോബായ വിഭാഗത്തിന് സര്‍ക്കാര്‍ അനര്‍ഹകാല ആനുകൂല്യങ്ങള്‍ ചെയ്തു കൊടുക്കുന്നു എന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പരാതി. വരുന്ന തെരഞ്ഞെടുപ്പില്‍ ജയസാധ്യത എല്‍ഡിഎഫിനായതിനാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാമെങ്കില്‍ ജയം ഉറപ്പാണെന്നാണ് കോടിയേരി കരുതുന്നത്. ബിഷപ്പുകാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. പിണറായിക്കും ഓര്‍ത്തഡോക്‌സ് വിഭാഗവുമായി അടുത്ത ബന്ധമുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സഭാ അധികാരികള്‍ക്കും ഉള്‍പ്പെട്യുള്ള വിഷയങ്ങളില്‍ കൂടെ നില്‍ക്കാമെന്നാണ് ഇടതിന്റെ ഉറപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha