ശതകോടികള്‍ മുടക്കിയ സര്‍ക്കാര്‍ പരസ്യങ്ങള്‍ കടലിലൊഴുക്കും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും വാനോളം പുകഴ്ത്തി ചില സ്വകാര്യ പരസ്യ സ്ഥാപനങ്ങള്‍ കോടികള്‍ മുടക്കി തയ്യാറാക്കിയ സര്‍ക്കാര്‍ പരസ്യങ്ങള്‍ കടലിലൊഴുക്കി കളയാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ മാധ്യമങ്ങള്‍ക്ക് നഷ്ടമായത് ശതകോടികളാണ്. രക്ഷപ്പെട്ടതോ നികുതി നല്‍കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്കും.
മാധ്യമങ്ങള്‍ പെയ്ഡ് ന്യൂസ് സ്വീകരിക്കുന്നുണ്ടോ എന്ന് മീഡ്യ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ പരിശോധിക്കും. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും അവസരം ലഭിച്ചത്. പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പേരോ പടമോ പാടില്ലെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും എല്ലാ പരസ്യങ്ങളിലും നമ്മുടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്നു നല്‍കിയിരുന്നു.
പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ടോ എന്‌ന് പരിശോധിക്കാന്‍ ജില്ലാ തല നിരീക്ഷണ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്തരം പരസ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനത്തിന് കാരണമാകുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇല്ക്‌ടോണിക്, പ്രിന്റ് മീഡിയകളിലൂടെയുള്ള പ്രചരണം നേരത്തെ തന്നെ പെയ്ഡ് ന്യൂസ് എന്‌ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം നിരീക്ഷണ സമിതിയുടെ മുന്‍കൂര്‍ അനുമതിയോടെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാം.
മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമമമാണ് ഇതെന്ന് ആക്ഷേപം ഉയര്‍ന്നേക്കാം. ഏന്നാലും തെരഞ്ഞെടുപ്പ് കാലത്തുള്ള മാധ്യമങ്ങളുടെ പണം വാരല്‍ അവസാനിപ്പിക്കാനുള്ള ശ്രമം പൊതു ജനങ്ങള്‍ അംഗീകരിക്കുക തന്നെ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha