മണി കഴിച്ചത് വ്യാജമദ്യം

മലയാളത്തിന്റെ പ്രിയ താരം കലാഭവന്‍ മണി മരിച്ചത് വ്യാജമദ്യം കഴിച്ചിട്ടാണെന്ന് പോലീസിന് സംശയം. ഗുരുതര കരള്‍ രോഗം അദ്ദേഹത്തെ ബാധിക്കാന്‍ കാരണം വ്യാജമദ്യത്തില്‍ ബിയര്‍ ചേര്‍ന്നുള്ള സ്ഥിരം മദ്യപാനമാണെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍ അത്തരം നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ട് താരത്തിന്റെ കുടുംബത്തെ കൂടുതല്‍ പ്രതിബന്ധത്തിലാക്കണോ എന്നും പോലീസ് സംശയിക്കുന്നു.
മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈന്‍ ആല്‍ക്കഹോള്‍ സാധാരണ വ്യാജമദ്യങ്ങളില്‍ മാത്രം കാണാറുള്ളതാണ്. വ്യാജമദ്യം മണിക്കെത്തിച്ചിരുന്നത് നാട്ടുകാരായ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെയാണെന്നാണ് പോലീസിന്റെ സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രം ഇക്കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. ഇരുപതില്‍പരം പേരാണ് അവസാന ദിവസം മണിയുടെ ഔട്ട്ഹൗസായ പാഡിയിലെത്തിയത്. അതേസമയം മണി ആത്മഹത്യ ചെയ്തതായി പോലീസ് വിശ്വസിക്കുന്നില്ല. ആത്മഹത്യ ചെയ്തില്ലെങ്കില്‍ എങ്ങനെ വിഷാംശം രക്തത്തിലെത്തി എന്നാണ് പോലീസിന്റെ സംശയം. ആന്തരിക അവയവങ്ങളുടെ പരിശോധനഫലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണി സാധാരണ വിദേശമദ്യം കഴിക്കാറില്ലെന്നാണ്് സുഹൃത്തുക്കള്‍ പറയുന്നത്. നാടന്‍ ചാരായം വാറ്റിയാണ് കഴിക്കുന്നത്. ചാലക്കുടി പുഴയോരത്ത് ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നതായും കേള്‍ക്കുന്നു. ജനകീയനായ മണിക്ക് തന്റെ ജനകീയത കൈവിടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും അദ്ദേഹം അതിഥികളെ സ്വീകരിച്ചു.
വാറ്റ് ചാരായത്തില്‍ ബീയര്‍ ചേര്‍ത്ത് കഴിക്കുന്ന ശീലം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പറയുന്നത്. വാറ്റ് ചാരായം കഴിക്കരുതെന്ന വിലക്കുകളെല്ലാം മണി അവഗണിച്ചിരുന്നു. ആര്‍ക്കും മണിയെ നിയന്ത്രിക്കാനും കഴിഞ്ഞിരുന്നില്ല, പ്രത്യേകിച്ച് വീട്ടുകാര്‍ക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha