സി.പി.എമ്മിന് സ്ഥാനാര്‍ത്ഥി ദാരിദ്ര്യമോ? കേരളാകോണ്‍ഗ്രസ് പിളര്‍പ്പിന് പിന്നില്‍ ബാറുടമകളെന്ന് റിപ്പോര്‍ട്ട്, കേരളാ കോണ്‍ഗ്രസ് പിളര്‍ത്താന്‍ പിണറായി ഫ്രാന്‍സിസ് ജോര്‍ജിന്റെ സഹായം തേടി

കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പിനു പിന്നില്‍ കളിച്ചത് ബാറുടമകളെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സരിത വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ എറണാകുളത്തെ പ്രമുഖ ബാറുടമയുടെ നേതൃത്വത്തില്‍ പിണറായി ഗ്രൂപ്പിന്റെ കണ്ണൂര്‍ നേതാവുമായുള്ള ഡീലിനെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരളാകോണ്‍ഗ്രസ് പിളര്‍ത്തുന്നത്. ഇത് മനസിലാക്കിയാണ് പി ജെ ജോസഫ് മാണിയോടൊപ്പം ഉറച്ച് നിന്നതും.
ബാര്‍ നയം പുനഃപരിശോധിക്കണമെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ പുതിയ ആവശ്യം സിപിഎം അംഗീകരിച്ചതാണ് പിളര്‍പ്പിന് വഴിയൊരുക്കിയത്. ഇത് ബാര്‍ ഉഇടമകളുമായുള്ള ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ധാരണ പ്രകാരമാണെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നീക്കങ്ങള്‍ സഭയില്‍ വന്‍ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സീറ്റ് മോഹികളായ ഏതാനും നേതാക്കളെ കയ്യിലെടുത്ത് സഭയെ ആകര്‍ഷിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമായിരുന്നു ഇതിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ പിണറായി കണ്ണൂര്‍ ലോബിയുടെ നീക്കത്തിനെതിരെ ഇടതുപക്ഷ പാളയത്തില്‍ എതിര്‍പ്പ് ശക്തമാകുന്നുണ്ട്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ഈ നീക്കത്തെ നിശിതമായി വിമര്‍ശിച്ചത് ഇതിന് തെളിവാണ്. ക്രിസ്തീയ സഭയുടെ പേരില്‍ ഇത്തരമൊരു നീക്കം നടക്കുന്നതിനെതിരെ കത്തോലിക്കാസഭയിലും രോഷം പുകയുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പിണറായി വിജയന്റെ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. നീക്കുപോക്കുകള്‍ക്കായി നീക്കി വച്ചിരിക്കുന്ന പതിനഞ്ചോളം സീറ്റുകള്‍ ഉപയോഗപ്പെടുത്തി പരമാവധി പിന്തുണ ഉറപ്പിക്കുകയാണ് ഔദേ്യാഗിക പക്ഷത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ക്രൈസ്തവസഭാ പിന്തുണ തേടിപ്പോകുന്ന ഇടതുപക്ഷം സഭയോടടുത്ത ഇടയന്മാര്‍ക്ക് സീറ്റ് സമ്മാനിക്കുന്നത് ഇപ്പോള്‍ വ്യാപക പരിഹാസ്യമാകുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്
സംഘടനാ സംവിധാനത്തെ നോക്കുകുത്തിയാക്കി സി.പി.എമ്മിലെ ഔദേ്യാഗികവിഭാഗം ഒറ്റയ്‌ക്കെടുത്ത പല തീരുമാനങ്ങളും പാളിപ്പോകുന്നു. ഇപ്പോള്‍ കേരളാകോണ്‍ഗ്രസ് വിമതര്‍ക്കും കര്‍ഷകമുന്നണി എന്ന ലേബലില്‍ മത്സരത്തിനൊരുങ്ങുന്ന ചില മോഹികള്‍ക്കുമായി ഏഴു സീറ്റ് നല്കി ക്രൈസ്തവസഭയെ പാട്ടിലാക്കാം എന്ന കണക്കുകൂട്ടലിലാണ് സി.പി.എം.ലെ ഔദേ്യാഗിക വിഭാഗം.
തെരഞ്ഞെടുപ്പു വേളയില്‍ നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പലരും എല്‍.ഡി.എഫിന് ബാധ്യതയാകുന്ന കാഴ്ചയാണ് പലപ്പോഴുമുണ്ടാകുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ തിരുവനന്തപുരത്ത് ബനറ്റ് എബ്രഹാമിനെയും, എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയും, പത്തനംതിട്ടയില്‍ ഫിലിപ്പോസ് തോമസിനെയും പരീക്ഷിച്ച് പരിഹാസ്യരായ എല്‍.ഡി.എഫ്. വീണ്ടും അത്തരം പരീക്ഷണങ്ങളുമായി മുന്നിട്ടിറങ്ങുന്നത് കൗതുകമുണര്‍ത്തുന്നു.
ഇടതുപക്ഷത്തിന്റെ ഈ സ്ഥാനാര്‍ത്ഥി ദാരിദ്ര്യം പരക്കെ ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ കോട്ടയം ജില്ലയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാന്‍ എല്‍.ഡി.എഫ്. ധൈര്യം കാട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha