മണിയെ കാണാന്‍ മോഹന്‍ ലാല്‍ പോകാഞ്ഞത് എന്തേ?

മോഹന്‍ ലാലും കലഭവന്‍ മണിയും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളത്? അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണത്.
കലാഭാവാന്‍ മണിയുടെ ചാലകുടിയിലെ വീട്ടില്‍ പല തവണ വന്നിട്ടുള്ള മോഹന്‍ ലാല്‍ എന്തേ മണിയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയില്ല? പലരും ചോദിക്കുന്ന ചോദ്യമാണിത്.
മണിയും ലാലും തമ്മില്‍ ഉള്ളത് ജേഷ്ഠനും അനുജനും തമ്മിലുള്ള പോലൊരു ബന്ധമായിരുന്നു. മണിയുടെ രോഗത്തിന്റെ വിവരം ഏറ്റവും കൂടുതല്‍ അറിയാവുന്നതും ലാലിനായിരുന്നു. ലാല്‍ മണിക്ക് വേണ്ടി പല തവണ ഡോക്ടര്‍മാരുമായി സംസാരിച്ചിട്ടുണ്ട്. മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടെന്നു അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളായ ഡോക്ടര്‍മാരുമാരുടെ ഉപദേശം തേടിയിരുന്നു. മണിയുടെ മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ പലതും ലാലിന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിച്ചു. മണിയുടെ രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കിയ ലാല്‍ മണിയോട് മദ്യപിക്കരുത് എന്നും ഉപദേശിച്ചിരുന്നു.
എന്നാല്‍ താന്‍ മദ്യപിക്കില്ല എന്ന് പറഞ്ഞ് മണി ലാലിനെ പറ്റിക്കുകയും ചെയ്തു.
മദ്യം കലാകരാന്‍ എന്ന നിലയില്‍ തന്റെ ഒക്‌സിജന്‍ ആണെന്ന് മണി മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അത് ശരിയാണെങ്കിലും ചെറു പ്രായത്തിലുള്ള മകളെ വിട്ടു പോകേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ മണിയുടെ ഉള്ള് കിടുങ്ങി. മണിയെ ചേര്‍ത്ത് നിര്‍ത്തി പ്രാര്‍ത്ഥിക്കാം എന്ന് ലാല്‍ പറഞ്ഞെപ്പോള്‍ മണിയുടെ കണ്ണ് നിറഞ്ഞൊഴുകി.
മണിയുടെ മരണം ലാലിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഉറ്റവരില്‍ നിന്നും ഒരാള്‍ മരിക്കുന്നത് പോലെയുള്ള ഒരു അനുഭവമായിരുന്നു അത്. മണി മരിച്ച വാര്‍ത്ത ടി.വി യില്‍ കണ്ട ഉടന്‍ ലാല്‍ ടി വി ഓഫ് ചെയിതു. മരിച്ച മണിയുടെ മുഖം കാണേണ്ട എന്നായിരുന്നു ലാലിന്റെ തീരുമാനം. എന്നാല്‍ ആരോ ഫ്രീസറിലുള്ള മണിയുടെ മുഖം ലാലിന് വാട്‌സ് ആപ് ചെയ്തു.
ആളും ആരവവും അടങ്ങിയ ശേഷം മാത്രം മണിയുടെ വീട്ടുകാരെ കാണാന്‍ ലാല്‍ പോകും. മണിയുടെ അമ്മയുമായി ലാലിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഉറ്റവര്‍ മരിക്കുമ്പോള്‍ നമ്മള്‍ ജനകൂട്ടത്തില്‍ നിന്നും അകന്നു നില്‍ക്കും. അതേ അവസ്ഥയാണ് ലാലിന് ഇപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha