രജനീകാന്ത് വോട്ട് പിടിക്കാന്‍ ഇറങ്ങുന്നു

സിനിമ തമിഴ്‌നാട്ടിലെ ഏത് കാര്യത്തിലും നിര്‍ണായകമാണ്. പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. മുഖ്യമന്ത്രി ജയലളിതയും പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്തും മുന്‍മുഖ്യമന്ത്രി കരുണാനിധിയും എല്ലാം സിനിമയുടെ മക്കള്‍. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക ആഭിമുഖ്യം പുലര്‍ത്താത്ത ആളാണ് സൂപ്പര്‍ താരം രജനികാന്ത്. അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആരാധകരുള്‍പ്പെടെ ആഗ്രഹിക്കുന്നു. എന്നാല്‍ ഇക്കുറി അദ്ദേഹം വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച്, ജനങ്ങളെ കാണും. അതും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി.
തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണ് സൂപ്പര്‍ താരം. അഞ്ച് കോടി 90 ലക്ഷം വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. അവരോടെല്ലാം തങ്ങളുടെ സമ്മതിദാനഅവകാശം വിനിയോഗിക്കണമെന്ന് താരം ആവശ്യപ്പെടും. രജനിയുടെ സാനിധ്യം വോട്ടര്‍മാരില്‍ വലിയ സ്വാധീനം ഉണ്ടാക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രാജേഷ് ലക്‌നോയി പറഞ്ഞു. രജനികാന്തിനെ കൂടാതെ സൂര്യ, ധനുഷ്, ദീപിക പള്ളിക്കല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഇറങ്ങും. ഇതിനായുള്ള വീഡിയോകളുടെ ഷൂട്ട് തുടങ്ങിയതായും ഇലക്ഷന്‍ കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.
18 മുതല്‍ 29 വയസ് വരെയുള്ള വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സമ്മതിദാസ അവകാശ വിനിയോഗത്തില്‍ യുവാക്കളുടെ പ്രാതിനിത്യം കുറവാണെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടി. 12 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന സിനിമ, സ്‌പോട്‌സ് താരങ്ങളെ അതുകൊണ്ടാണ് പരിപാടിക്ക് തെരഞ്ഞെടുത്തതെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha