ഇനി ബിജെപിക്ക് വേണ്ടിയില്ല, പാര്‍ട്ടിക്ക് വേണ്ടി അവസാന ശ്വാസം വരെ കളഞ്ഞ് പ്രവര്‍ത്തിച്ച തന്നെ അംഗീകരിച്ചില്ലെന്ന് സുരേഷ് ഗോപി

നടന്‍ സുരേഷ്‌ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ തെറ്റി. ബിജെപിക്ക് വേണ്ടി അവസാനശ്വാസം വരെ കളഞ്ഞ് പ്രവര്‍ത്തിച്ച തന്നെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല അപമാനിച്ചെന്ന് സുരേഷ് ഗോപി പറയുന്നു. നേരത്തെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ മേധാവിയാക്കാമെന്ന് പറഞ്ഞ് പരിഹസിച്ചു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞു. താന്‍ താമസിക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സീറ്റ് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അതും അവഗണിക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ തീരുമാനിച്ചു അദ്ദേഹം പ്രചരണം തുടങ്ങി കഴിഞ്ഞു.
താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി കഴിഞ്ഞു. ഇനി അദ്ദേഹത്തിന് മുമ്പിലുള്ളത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. എന്നാല്‍ ഇക്കുറിയും നേമത്ത് നിന്നും ഒ രാജഗോപാല്‍ രക്ഷപ്പെട്ടില്ലെങ്കില്‍ സുരേഷ്‌ഗോപിയുടെ സാധ്യത വിരളമാകും. സുരേഷ്‌ഗോപിയെ ചുമക്കാന്‍ ബിജെപിയും തയ്യാറല്ല. അദ്ദേഹത്തിന് ആരുടെയും പിന്തുണയില്ലാത്തതാണ് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിനിടയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ സുരേഷ്, സുകുകമാരന്‍ നായരുമായി ഇടഞ്ഞ് സര്‍വവും ചളമാക്കി.
വി.മുരളീധരനാണ് സുരേഷ്‌ഗോപിക്കുള്ള കരട്. സുരേഷിനെ ഒരിടത്തും എത്തിക്കാന്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന മുരളീധരന്‍ തയ്യാറല്ല. ബിജെപിക്കാരനായി മുദ്ര കുത്തപ്പെട്ടതിനാല്‍ സുരേഷിനിപ്പോള്‍ സിനിമയുമില്ല. ഹൈന്ദവര്‍ അല്ലാത്തവര്‍ സുരേഷിന്റെ സിനിമകള്‍ കാണില്ലെന്നാണ് സിനിമാക്കാര്‍ കരുതുന്നത്,
ബിജെപിയുടെ പിറകെ നടന്ന് സമയം കളഞ്ഞു എന്നു തന്നെയാണ് സുരേഷ്‌ഗോപിയുടെ ധാരണ. ഇക്കാര്യങ്ങളൊക്കെ കാണിച്ച് അമിത്ഷാക്കും നരേന്ദ്രമോഡിയ്ക്കും കത്തെഴുതിയിട്ടും ഫലമുണ്ടാകില്ലെന്നാണ് സിനിമാരംഗത്ത് പറഞ്ഞു കേള്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha