വിട പറയുമ്പോഴും റെക്കോര്‍ഡ്; മന്ത്രിമാര്‍ക്കെതിരെ 96 കേസുകള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റെക്കോര്‍ഡുകളുടെ ലിംക ബുക്കിലേയ്ക്ക്. ഏറ്റവുമധികം അഴിമതി ആരോപണം നേരിട്ട സര്‍ക്കാര്‍ എന്ന ബഹുമതിക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അര്‍ഹരായിരിക്കുന്നത്.
2011 ഏപ്രില്‍ ഒന്നു മുതല്‍ 2016 ജനുവരി 26 വരെ സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ 96 കേസുകളാണ് പൊതുപ്രവര്‍ത്തകരുടെ അഴിമതി അന്വേഷിക്കാന്‍ നിയുക്തമായ കേരള ലോകായുക്തയില്‍ കെട്ടി കടക്കുന്നുണ്ട്. മന്ത്രിമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരെണ്ണത്തില്‍ പോലും വിധി വന്നിട്ടില്ല. യുഡിഎഫ് സര്‍ക്കാരാണ് ലോകായുക്തയെയും ഉപലോകായുക്തക്കാരെയും നിയമിച്ചിട്ടുള്ളത്. യുഡിഎഫ് മന്ത്രിസഭയിലെ ഉപലോകായുക്തക്കാരെയും നിയമിച്ചിട്ടുള്ളത്. യുഡിഎഫ് മന്ത്രി സഭയിലെ ഏതാണ്ട് എല്ലാ മന്ത്രിമാരും വിവിധ അഴിമതി കേസുകളില്‍ പ്രതികളായി സംശയത്തിന്റെ നിഴലിലാണ്.
ലോകായുക്ത കൂടാതെ ഹൈക്കോടതികളിലും വിവിധ വിജിലന്‍സ് കോടതികളിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഏറ്റവുമധികം കേസുകളുള്ളത് വിജിലന്‍സ് കോടതികളിലാണ്. ലോകായുക്തയില്‍ നിന്നും ഏതെങ്കിലും മന്ത്രിമാര്‍ക്കെതിരെയാണ് കേസുകള്‍ നിലവിലുള്ളതെന്ന കാര്യം വിവരാവകാശ നിയമ പ്രകാരം നല്‍കാന്‍ ലോകായുക്ത തയ്യാറായിട്ടില്ല. ലോകായുക്തയില്‍ 1500 ലേറെ കേസുകളാണ് തീര്‍പ്പു കാത്ത് കെട്ടികിടക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യാനുള്ള അധികാരം ഉള്ള സ്ഥാപനമാണ് ലോകായുക്ത. എന്നാല്‍ അപ്രകാരം ചെയ്യാതിരിക്കുന്നത് കേരള ലോകായുക്തയില്‍ മാത്രമാണ്. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ കര്‍ണാടക ലോകായുക്തയായിരിക്കുമ്പോള്‍ മന്ത്രിമാരുടെ വീടുകള്‍ റെയ്ഡ് ചെയ്തിരുന്നു.
കേരളത്തില്‍ ഭരണാധികാരികളും നീതിന്യായവ്യവസ്ഥയും തമ്മിലുള്ള ഈഷ്മള ബന്ധമാണ് പലപ്പോഴും സത്യം കണ്ടെത്താന്‍ വിഘാതമായി നില്‍ക്കാറുള്ളത്. മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ കഴിഞ്ഞ ദിവസവും കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha