11 മാസത്തിനിടയില്‍ 565 ബാലപീഡനം, രഹസ്യമാക്കരുതെന്ന് ആരോഗ്യവകുപ്പ്

കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ ലൈംഗിക ചൂഷണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ ഉടന്‍ പോലീസിനെ അറിയിക്കാന്‍ ആരോഗ്യ വകുപ്പ് എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സാധാരണഗതിയില്‍ ലൈംഗിക പീഡനം സംഭവിക്കുന്ന കുട്ടികളെ ആദ്യം ആശുപത്രിയിലെത്തിക്കാറാണ് പതിവ്. ആശുപത്രിയില്‍ വിഷയം പറഞ്ഞുതീര്‍ക്കാറുമുണ്ട്. കുട്ടികളുടെ ഭാവിയെ കരുതിയാണ് പലപ്പോഴും പീഡനം നടന്ന വിവരം പുറത്തു പറയാത്തത്. പീഡനം നടന്നതായി പറയാതിരിക്കാന്‍ രക്ഷകര്‍ത്താക്കളും ശ്രമിക്കാറുണ്ട്.
ബാലാവകാശനിയമത്തിലെ സെക്ഷന്‍ 20 പ്രകാരം ബാലപീഡനം ശിക്ഷാര്‍ഹമാണ്. ആശുപത്രിയില്‍ ഇത്തരം കേസുകള്‍ വന്നാല്‍ ഉടനെ പോലീസിനെ അറിയിക്കണമെന്ന് നിയമം അനുശാസിക്കുന്നു.പീഡനം നടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡോക്‌ടര്‍ കുട്ടികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന തരത്തില്‍ സംസാരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
പീഡനം സംഭവിക്കുന്നത് പെണ്‍കുട്ടിക്കാണെങ്കില്‍ അവളെ പരിശോധിക്കേണ്ടത് വനിതാഡോക്‌ടര്‍മാരാണെന്നും പരിശോധനാ thളയില്‍ രക്ഷകര്‍ത്താക്കളെ ഒപ്പം നിര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നു. രക്ഷകര്‍ത്താക്കളില്ലെങ്കില്‍ പെണ്‍കുട്ടി തനിക്ക് വിശ്വസ്‌തനാണെന്ന് പറയുന്ന ആളെ ഒപ്പം നിര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഡോക്‌ടര്‍മാര്‍ സംഭവം രഹസ്യമാക്കി വയ്‌ക്കാതിരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡോക്‌ടര്‍മാര്‍ക്ക് ബോധവത്‌കരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2013 നവംബര്‍ വരെ കുട്ടികളുടെ പീഡനt¡സുകള്‍ 565 ആയി ഉയര്‍ന്നുവെന്ന് പോലീസ് പറയുന്നു. 2012-ല്‍ ഇത് 455 ആയിരുന്നു. 2011 ല്‍ 423, കണക്കുകള്‍ വര്‍ധിക്കുന്നത് ദയനീയമാണെന്നും ഇത്തരം കേസുകള്‍ അധികൃതരെ അറിയിക്കാതിരുന്നാല്‍ അപകടമാണെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടക്കുന്ന പീഡനങ്ങളും വര്‍ധിക്കുകയാണ്. ട്യൂഷന്‍ സെന്ററുകളിലും പീഡനങ്ങള്‍ നടക്കുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഇതില്‍ കുറ്റക്കാരാണ്. പലപ്പോഴും സംഭവം പോലീസ് അറിയുമെങ്കിലും പരാതിയുടെ അഭാവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറില്ല. എന്നാല്‍ ഇരയ്‌ക്ക് പരാതിയുണ്ടെങ്കിലും ഇല്ലെങ്കിലും നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇല്ലെങ്കില്‍ പീഡനം ആവര്‍ത്തിക്കപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























