വിമതരെ പിടിക്കാന്‍ സുധീരന്റെ സേന; തലകള്‍ നിരവധി ഉരുളും

വിമത പ്രവര്‍ത്തനം നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പാരജയപ്പെടുത്താന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വി.എം.സുധിരന്‍ ശ്രമം തുടങ്ങി. പത്തനംതിട്ടയില്‍ പി.സി.സി അംഗത്തെ പുറത്താക്കാനുളള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇടുക്കിയിലും ചാലക്കുടിയിലും തൃശൂരും തിരുവനന്തപുരത്തുമൊക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമത പ്രവര്‍ത്തനം നടത്തിയവരെ കണ്ടെത്താന്‍ ശ്രമം തകൃതിയാണ്. കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ നേരിട്ടാണ് വിമത പ്രവര്‍ത്തനം പരിശോധിക്കുന്നത്. ഇതിനിടെ സുധീരന്റെ ശ്രമങ്ങള്‍ തുരങ്കം വയ്‌ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ചിലയിടങ്ങളില്‍ വിമത പ്രവര്‍ത്തനം നടത്താന്‍ കോടികളാണ് മറിഞ്ഞത്. പത്തനംതിട്ടയില്‍ ഫിലിപ്പോസ് തോമസിനെ വിജയിപ്പിക്കുന്നതിനുവേണ്ടി സി.പി.എം. ലക്ഷങ്ങളിറക്കി. ഫിലിപ്പോസ് തോമസ് സ്വന്തമായും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
ഇടുക്കിയിലെ സി.പി.എം സ്വതന്ത്രനും മുന്‍ കോണ്‍ഗ്രസുകാരനാണ്. അദ്ദേഹവും ലക്ഷങ്ങളിറക്കി കളിച്ചു. ജോസ് ജോര്‍ജിനും വിജയം അനുവാര്യമായിരുന്നു. പി.ടി.തോമസിനോട് അടുപ്പം പുലര്‍ത്തുന്ന ചില നേതാക്കള്‍ സജീവമായി രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ പി.ടി വിഭാഗം നേതാക്കള്‍ പണത്തിനു വേണ്ടിയല്ല കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. പി.ടിയോടുളള ഐക്യദാര്‍ഢ്യമായിരുന്നു കാരണം. പി.ടിക്ക് സീറ്റ് നല്‍കാത്തതോടെ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പി.ടി. രോഗം വന്ന് ചികിത്സയിലായി. പി.ടിക്ക് അസുഖം വന്നില്ലെങ്കിലും ഇടുക്കിയില്‍ അദ്ദേഹത്തെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമായിരുന്നില്ല.
പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്നു തന്നെയാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസില്‍ ഇനിയും തലകള്‍ ഉരുളും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിക്കും വു.എം.സുധീരനും നിര്‍ണായകമാണ്. കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്കും വി.എം. സുധീരനും ക്ഷീണമുണ്ടാകും. കേരളത്തില്‍ പ്രചരണം നടത്തിയ എ.കെ. ആന്റണിക്കും അത് ക്ഷീണമുണ്ടാക്കും. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചവരെ വച്ചു പൊറുപ്പിക്കില്ലെന്ന് തന്നെയാണ് സുധീരന്‍ നല്‍കുന്ന സന്ദേശം.
വിമതപ്രവര്‍ത്തനം പരിശോധിക്കാന്‍ സുധീരന്‍ ഒരു ടാക്‌സ് ഫോഴ്‌സിനു രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ ആരൊക്കെയാണ് അംഗങ്ങളെന്ന് വ്യക്തമായിട്ടില്ല. അവധി കഴിഞ്ഞാലുടന്‍ ടാക്‌സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം സജീവമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























