മമ്മൂട്ടി ആക്ഷന്‍ സിനിമകളില്‍ നിന്ന് പിന്‍വാങ്ങുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി ആക്ഷന്‍ സിനിമകളില്‍ നിന്ന് പിന്‍വാങ്ങുന്നു. പ്രായാധിക്യം കാരണം സ്റ്റണ്ട് സീനുകളില്‍ അഭിനയിക്കുതിന് ബുദ്ധിമുട്ടുണ്ട്. ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. ഗ്യാംഗ്സ്റ്ററില്‍ പോലും തീവ്രമായ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് അതിനാണ്. ചിത്രം വലിയ പരാജയമായതുകൊണ്ടല്ല സ്റ്റണ്ട് പടങ്ങള്‍ ഒഴിവാക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. വീട് വിട്ട് അധിക ദിവസം നില്‍ക്കാനും താല്‍പര്യമില്ല. അതുകൊണ്ട് കൊച്ചിയിലും പരിസരപ്രദേശത്തും ചിത്രീകരിക്കാവു സിനിമകളില്‍ മാത്രമേ അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുള്ളൂ.
കുടുംബനാഥനായോ, സാധാരണക്കാരനായോ ഒക്കെ അഭിനയിക്കാനാണ് താല്‍പര്യം. കൂടുതല്‍ ശാരീരിക ക്ഷമതയുള്ള വേഷങ്ങള്‍ ഒഴിവാക്കുകയാണ്. പഴശിരാജ, വന്ദേമാതരം എന്നീ ചിത്രങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ചെയ്തത്. അതിനാല്‍ ഇനി റിസ്‌ക് എടുത്ത് അഭിനയിച്ച് അപകടം വരുത്തി വയ്‌ക്കേണ്ട എന്ന നിലപാടിലാണ് താരം. പണ്ട് ചിത്രീകരണത്തിനിടെ കാലൊടിഞ്ഞ് കുറച്ചുനാള്‍ കിടപ്പിലായിരുന്നു. അന്ന് കുറേ നല്ല സിനിമകള്‍ നഷ്‌ടപ്പെട്ടു. ഇപ്പോഴെങ്ങാനും അപകടം സംഭവിച്ചാല്‍ തിരിച്ചുവരവ് ബുദ്ധിമുട്ടുണ്ടാകുമെന്ന് താരം കരുതുന്നുണ്ടാകും.
അടുത്തിടെ ഒന്നിലധികം ചിത്രങ്ങള്‍ പരാജയപ്പെട്ടതിനാല്‍ സാറ്റലൈറ്റ് അവകാശം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. അതിനാല്‍ ഒരു കുടുംബ ചിത്രമോ, കോമഡി ചിത്രമോ കണ്ടെത്താനുള്ള തിരക്കിലാണ് താരം. മംഗ്ലിഷ് കോമഡി ചിത്രമാണെങ്കിലും സലാംബാപ്പു എന്ന സംവിധായകന്റെ ആദ്യ സിനിമ വലിയ പരാജയമായിരുന്നു. അതും മമ്മൂട്ടിയെ അലട്ടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha