സിനിമാ അവാര്‍ഡ് പ്രഖ്യാപനം രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വിവാദത്തിലേക്ക്. അവാര്‍ഡ് നിര്‍ണയ സമിതിയിലെ അംഗങ്ങളും ചെയര്‍മാനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഒടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും സിനിമാ മന്ത്രി തിരുവഞ്ചൂരിനും ഇടപെടേണ്ടി വന്നു. ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷ പദവി വിടാനൊരുങ്ങുന്ന പ്രിയദര്‍ശന്‍ പാടുപെട്ടാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
സാധാരണ ഗതിയില്‍ ദേശീയ അവാര്‍ഡിന് അനുസരണമായിട്ട് സംസ്ഥാന അവാര്‍ഡ് നല്‍കുന്നത്. മുമ്പ് സലിംകുമാറിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മറ്റൊരു നടന് സംസ്ഥാന അവാര്‍ഡ് നല്‍കാനാണ് കേരളത്തിലെ അവാര്‍ഡ് നിര്‍ണ്ണയ സമിതി തീരുമാനിച്ചിരുന്നത്. ദേശീയ ആവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ സംസ്ഥാന അവാര്‍ഡിലും അതിനനുസരിച്ച് മാറ്റം കൊണ്ടു വന്നു. എന്നാല്‍ ഇക്കുറി സംസ്ഥാന അവാര്‍ഡിന് ദേശീയ ആവാര്‍ഡുമായി യാതൊരു ബന്ധവുമില്ല.
പൂര്‍ണമായും കൊമേഴ്‌സ്യല്‍ സിനിമകളാണ് കേരളത്തില്‍ ഇക്കുറി നേട്ടം കൊയ്‌തത്. ഇത് കലാ സിനിമാ വിഭാഗത്തില്‍ പെടുന്നവരെ ചൊടുപ്പിക്കും. ഷാജി എന്‍ കരുണിന്റെ സ്വപാനം തഴയപ്പെട്ടു. ജയറാമിന് മികച്ച നടനുളള അവാര്‍ഡ് ലഭിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഫഹദിനൊപ്പം ജയറാമും അവാര്‍ഡിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു.
ന്യൂജനറേഷന്‍ സിനിമകള്‍ക്കാണ് ഇക്കുറി അവാര്‍ഡ് നല്‍കുന്നതെന്ന് തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചു. എന്നാല്‍ അവാര്‍ഡ് കിട്ടിയ സിനിമകളില്‍ ന്യൂജനറേഷന്‍ മാത്രമാണ് ഉളളതെന്നും കലാപരമായ ഔന്നത്യം ഇല്ലെന്നും ഇതിനകം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ദേശീയ തലത്തില്‍ മികച്ച നടനുളള പുരസ്‌കാരം നേടിയ സുരാജിനെ ഹാസ്യതാരമാക്കിയത് ശരിയായില്ലെന്നും അക്ഷേപമുണ്ട്. ഹാസ്യ താര പദവി നല്‍കുന്നതിനേക്കാള്‍ നല്ലത് അവാര്‍ഡ് നല്‍കാതിരിക്കലായിരുന്നു നല്ലതെന്നാണ് ഇതു സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് സിനിമാ വൃത്തങ്ങള്‍ പ്രതികരിച്ചത്.
അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ സ്ഥലത്തില്ലാതെയാണ് അവാര്‍ഡ് നിര്‍ണയം നടന്നതെന്നും അക്ഷേപമുണ്ട്. 85 സിനിമകളാണ് ഇക്കുറി ആവാര്‍ഡിനു വേണ്ടി മത്സരിച്ചത്. ഇത്രയധികം സിനിമകള്‍ തനിക്ക് കണ്ടുതീര്‍ക്കാനാവില്ലെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധപ്രകാരമാണ് അദ്ദേഹം സിനിമകള്‍ കണ്ടു തീര്‍ത്തത്. താമസിക്കുന്ന മുറിയില്‍ തന്നെയാണ് സിനിമ കാണാന്‍ സൗകര്യമൊരുക്കിയിരുന്നത്. അതേസമയം അദ്ദേഹം സിനിമകള്‍ കണ്ടില്ലെന്നും ആക്ഷേപമുണ്ട്. ചെയര്‍മാനും അംഗങ്ങളും രണ്ട് തട്ടിലായതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha